30 Thursday
April 2026
2026 April 30
1447 Dhoul-Qida 13

കെ എന്‍ എം പഠനസംഗമം 

കണ്ണൂര്‍: കുടുംബങ്ങളിലെ സൗഹൃദമില്ലായ്മയും അശ്രദ്ധയും അകല്‍ച്ചയും സന്താനങ്ങള്‍ വഴിതെറ്റുന്നതിലേക്ക് കാരണമാകുന്നുവെന്നും  അവരെ ധാര്‍മികതയിലേക്ക് നയിക്കാന്‍ മാതാപിതാക്കള്‍ സ്വയം തയ്യാറാകണമെന്നും കെ എന്‍ എം  മര്‍ക്കസുദ്ദഅവ കണ്ണൂര്‍ മണ്ഡലം പഠനസംഗമം ആഹ്വാനം ചെയ്തു. ‘കാലം ലോകം ദൗത്യം’ എന്ന പ്രമേയത്തില്‍ കണ്ണൂര്‍ സലഫി ദഅവ സെന്ററില്‍ നടന്ന സംഗമം ജില്ലാ പ്രസിഡന്റ് സി എ അബുബക്കര്‍ ഉദ്ഘാടനം ചെയ്തു.
മണ്ഡലം പ്രസിഡന്റ് കെ സഈദ് അദ്ധ്യക്ഷത വഹിച്ചു. വിവിധ വിഷയങ്ങളില്‍ അബ്ദുസ്സലാം മുട്ടില്‍, ഫൈസല്‍ നന്മണ്ടസംസാരിച്ചു. വെളിച്ചം അന്താരാഷ്ട്ര ഖുര്‍ആന്‍ പഠന പദ്ധതി എട്ടാം ഘട്ടം പുസ്തകവിതരണോദ്ഘാടനം അഡ്വ: ഇ മുഹമ്മദ് ഷാഫി നിര്‍വഹിച്ചു.കെ എന്‍ എം  ജില്ലാ സെക്രട്ടറി സി സി ശക്കീര്‍ ഫാറൂഖി , മണ്ഡലം സെക്രട്ടറി പി വി അബ്ദുല്‍ സത്താര്‍ ഫാറൂഖി, ടി പി മഹമൂദ് പ്രസംഗിച്ചു
Back to Top