കെ എന്‍ എം നേതൃസംഗമം
കാഞ്ഞിരമറ്റം പഞ്ചായത്ത് കെ എന്‍ എം നേതൃസംഗമത്തില്‍ അബ്ദുസ്സലാം ഇസ്ലാഹി പ്രസംഗിക്കുന്നു.
കാഞ്ഞിരമറ്റം: ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 497ാം വകുപ്പ് റദ്ദാക്കി കൊണ്ടുള്ള സുപ്രീം കോടതിയുടെ വിധി രാജ്യത്ത് ലൈംഗിക അരാജകത്വത്തിനും ധാര്‍മിക അധപ്പതനത്തിനും വഴിവെക്കുമെന്നും വളരെ പവിത്രമായി നിലനിന്നുപോരുന്ന കുടുംബ ബന്ധങ്ങളുടെ തകര്‍ച്ചക്ക് ആക്കം കൂട്ടുമെന്നും കാഞ്ഞിരമറ്റം ശബാബ് നഗറില്‍ സംഘടിപ്പിച്ച നേതൃസംഗമം അഭിപ്രായപ്പെട്ടു. മുസ്ലിംകള്ക്ക് നമസ്കരിക്കാന്‍ മസ്ജിദുകള്‍ വേണ്ടതില്ല എന്നതടക്കം വിശ്വാസപരമായ കാര്യങ്ങളിലുള്ള കോടതികളുടെ ഇടപെടല്‍ ആശങ്കയുണളവാക്കുന്നതാണ്. കെ എന്‍ എം പഞ്ചായത്ത് പ്രസിഡന്റ് പി പി ഹസന് അധ്യക്ഷത വഹിച്ചു. ജില്ല വൈ.പ്രസിഡന്റ് അബ്ദുസ്സലാം ഇസ്ലാഹി, ഐ എസ് എം മണ്ഡലം സെക്രട്ടറി ടി എ അന്‍വര്‍ ഇസ്ലാഹി ക്ലാസ്സെടുത്തു. കെ എന്‍ എം സൗത്ത് സോണ്‍ ജന.സെക്രട്ടറി എം എം ബഷീര്‍ മദനി സമാപന പ്രസംഗം നടത്തി. കെ എ ഫക്റുദ്ദീന്, എ എ സൈദു മുഹമ്മദ്, ടി ബി അബ്ദുല്‍ഖാദര്‍, ജവാദ് അഹ്സൻ, എം എസ് അബ്ദുല്‍ഖാദര്‍ പ്രസംഗിച്ചു.
