കെ എന്‍ എം കണ്ണൂര്‍ ജില്ല സൗഹൃദ ഇഫ്താര്‍ സംഗമം
കണ്ണൂര്‍: കെ എന്‍ എം മര്‍കസുദ്ദഅ്വ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ സലഫി ദഅ്വ സെന്ററില്‍ സൗഹൃദ ഇഫ്താര്‍ സംഗമം നടത്തി. കണ്ണൂര്‍ ക്രൈം ബ്രാഞ്ച് ഡിവൈഎസ്പി എം എ അബ്ദുറഹീം ഉദ്ഘാടനം ചെയ്തു. കെ എന്‍ എം ജില്ലാ പ്രസിഡന്റ് സി എ അബൂബക്കര്‍ അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ വി സുമേഷ്, സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്മാന് കെ ജയപാലന്, സി പി ഐ നേതാവ് വെള്ളോറ രാജന്, മുസ്ലിംലീഗ് നേതാക്കളായ അബ്ദുല്‍കരീം ചേലേരി, പി കെ സുബൈര്‍, വഖഫ് ബോര്‍ഡ് അംഗം അഡ്വ. പി വി സൈനുദ്ദീന്‍, കോണ്‍ഗ്രസ് നേതാക്കളായ പ്രൊഫ. എ ഡി മുസ്തഫ, ടി ഒ മോഹനന്, ബിജു ഉമര്‍, വ്യവസായ പ്രമുഖരായ സി എച്ച് അബൂബക്കര്‍ ഹാജി, പനക്കാട് അബ്ദുല്‍ഖാദര്‍, പി കെ പ്രീത്, കെ എസ് മുഹമ്മദലി, പി എം ശരീഫ്, ശാസ്തജ്ഞന് ഡോ.മായിന്‍കുട്ടി, ശംസുദ്ദീന്‍ പാലക്കോട്, സി സി ശക്കീര്‍ ഫാറൂഖി, ടി മുഹമ്മദ് നജീബ് പ്രസംഗിച്ചു.
