4 Wednesday
March 2026
2026 March 4
1447 Ramadân 15

കുവൈത്ത് ഇസ്‌ലാഹി സെന്റര്‍ ഫെസ്റ്റ്ഫര്‍വാനിയ ചാമ്പ്യന്മാര്‍

കുവൈത്ത്: ഇന്ത്യന്‍ ഇസ്‌ലാഹി സെന്റര്‍ സംഘടിപ്പിച്ച പിക്‌നിക്കില്‍ ഫര്‍വാനിയ മേഖല ചാമ്പ്യന്മാരായി. രണ്ടാം സ്ഥാനം അഹ്മദി മേഖലയും മൂന്നാം സ്ഥാനം സിറ്റി മേഖലയും നേടി. ഫുട്‌ബോള്‍, വോളിബോള്‍, നീന്തല്‍, വടംവലി തുടങ്ങിയ മത്സരങ്ങളാണ് നടന്നത്. സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും പ്രത്യേകം മത്സരങ്ങള്‍ സംഘടിപ്പിച്ചു. സംഗമം ഇന്ത്യന്‍ ഇസ്‌ലാഹി സെന്റര്‍ വൈസ് ചെയര്‍മാന്‍ എന്‍ജി. ഉമ്മര്‍ കുട്ടി ഉദ്ഘാടനം ചെയ്തു. വൈസ്. പ്രസിഡന്റ് സയ്യിദ് അബ്ദുറഹിമാന്‍ അധ്യക്ഷത വഹിച്ചു. അന്‍വര്‍ സാദത്ത്, മുഹമ്മദ് ബേബി, ഡോ. മിര്‍സാദ്, ഫിറോസ് ചുങ്കത്തറ, അയ്യൂബ് ഖാന്‍, ഇബ്‌റാഹിം കൂളിമുട്ടം, യൂനുസ് സലീം, മനാഫ് മാത്തോട്ടം പരിപാടികള്‍ക്ക് നേതൃത്വം നല്‍കി. ജുമുഅ ഖുതുബയ്ക്കും നമസ്‌കാരത്തിനും മുഹമ്മദ് അരിപ്ര നേതൃത്വം നല്കി. വിജയികള്‍ക്കുള്ള സമ്മാനങ്ങള്‍ വിതരണം ചെയ്തു.

Back to Top