കുവൈത്ത് ഇസ്ലാഹി സെന്റര്‍ ദൈ്വമാസ കാമ്പയിന് തുടക്കമായി
കുവൈത്ത് ഇസ്ലാഹി സെന്ററിന്റെ ദൈ്വമാസ കാമ്പയിന് ഉദ്ഘാടനം എം എസ് എം വൈ.പ്രസിഡന്റ് റിഹാസ് പുലാമന്തോള്‍ നിര്‍വഹിക്കുന്നു.
കുവൈത്ത്: ‘ധാര്‍മികതയെ കാത്തുവെക്കുക’ പ്രമേയത്തില്‍ ഇന്ത്യന്‍ ഇസ്ലാഹി സെന്റര്‍ സംഘടിപ്പിക്കുന്ന ദൈ്വമാസ കാമ്പയിന് തുടക്കമായി. എം എസ് എം സംസ്ഥാന ഉപാധ്യക്ഷന്‍ റിഹാസ് പുലാമന്തോള്‍ പ്രചാരണോദ്ഘാടനം നിര്‍വഹിച്ചു. അധാര്‍മിക വല്കരിക്കപ്പെടുന്ന സാമൂഹിക പരിസരങ്ങളെ ധാര്മികമാക്കുക എന്നത് കാലഘട്ടത്തിന്റെ അനിവാര്യതയാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. കാമ്പയിന്റെ ഭാഗമായി ടീന്‍സ്മീറ്റ്, ഫാമിലി എംപവര്‍മെന്റ് പ്രോഗ്രാം, ഗൃഹസന്ദര്‍ശനം, അയല്‍ക്കൂട്ടം, ബാച്ച്ലേഴ്സ് ഡേ, ലഘുലേഖ വിതരണം, മദ്റസ വിദ്യാര്‍ഥികള്‍ക്ക് ചിത്രരചന, കയ്യെഴുത്ത് മാഗസിന്, പെയ്ന്റിംഗ് മത്സരങ്ങളും സംഘടിപ്പിക്കും. സംഗമത്തില്‍ ഐ ഐ സി പ്രസിഡന്റ് ഇബ്റാഹിം കുട്ടി സലഫി അധ്യക്ഷത വഹിച്ചു. സെക്രട്ടറി അന്‍വര്‍ സാദത്ത്, അയ്യൂബ് ഖാന് പ്രസംഗിച്ചു.
