കവിത രഗില സജി – ചുണങ്ങ്
ഇടത്തേ ചെവിക്ക് ചോട്ടിലെ
വെള്ളപ്പൊട്ടിനെ
ലാളിച്ചു.
ആകെ കറുത്തതിന്നിടയിലെ
ആശ്വാസപ്പൊട്ട്, ആകാശവിത്ത്.
തൊലിയിലെയൊറ്റ വെളിച്ചത്തെ
കത്തിച്ചിരുട്ടില്‍ പറക്കും
മിന്നാമിനുങ്ങാണെന്നിടക്കഹന്ത കാട്ടും.
കൈവിരലുകള്‍ മടക്കി വട്ടം വെച്ചളന്നു,
ഓരോ ദിവസത്തെയും വളര്‍ച്ചയെ .
കാലം പോകെ ഞാനാകെ വെളുത്തു.
നെറ്റിയിലിടതു മാറിയ ഒറ്റ കറുപ്പു കൊണ്ടും
അവനവനെ അടയാളപ്പെടുത്താനാവാതെ