കര്‍ഷക സമരത്തിന് ഐക്യദാര്‍ഢ്യം
മാത്തോട്ടം: ഡല്‍ഹിയില്‍ നടക്കുന്ന കര്‍ഷക സമരത്തിന് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ച് കെ എന്‍ എം, ഐ എസ് എം, എം എസ് എം, എം ജി എം സംയുക്താഭിമുഖ്യത്തില്‍ ഐക്യദാര്‍ഢ്യ സംഗമം സംഘടിപ്പിച്ചു. കോഴിക്കോട് കോര്പ്പറേഷന് കൗണ്‍സിലര്‍ ശ്രീവാടിയില് നവാസ് ഉദ്ഘാടനം നിര്‍വഹിച്ചു. കെ എന്‍ എം മണ്ഡലം സെക്രട്ടറി അബ്ദു മങ്ങാട്ട്, ഐ എസ് എം ജില്ലാ പ്രസിഡന്റ് ഉസ്മാന്, സെക്രട്ടറി റഫീഖ് നല്ലളം, ബ്രദര്‍നാറ്റ് കണ്‍വീനര്‍ സലാം ഒളവണ്ണ, സ്വലാഹുദീന്‍, ടി ടി അബ്ദുറഹീം, സഫ്ദര്‍, ടി ടി സാലിദ് പ്രസംഗിച്ചു.