22 Sunday
December 2024
2024 December 22
1446 Joumada II 20

കനേഡിയന്‍ പൗരത്വം സൂകിക്ക് ഇനിയില്ല

കാനഡയില്‍ നിന്നുള്ള മ്യാന്മര്‍ നേതാവ് ആങ് സാന്‍ സൂകിക്കെതിരായ ഒരു വാര്‍ത്തയാണ് പോയ വാരത്തിലെ പ്രധാന വാര്‍ത്തകളിലൊന്ന്. സൂകിക്കെതിരെ ശക്തമായ നിലപാടുകള്‍ സ്വീകരിച്ച് കാനഡ ഇതിനു മുമ്പും വാര്‍ത്ത സൃഷ്ടിച്ചിട്ടുണ്ട്. ഇത്തവണ കാനഡ വാര്‍ത്തകളില്‍ നിറഞ്ഞ് നിന്നത് സൂകിക്ക് നല്‍കിയ പൗരത്വം തിരിച്ചെടുക്കാനുള്ള ഒരു തീരുമാനവും കൊണ്ടാണ്. സമാധാനപരമായ ജനാധിപത്യ പ്രവര്‍ത്തനങ്ങള്‍ക്ക് നൊബേല്‍ സമ്മാനം ലഭിച്ച സൂകിയോടുള്ള ആദര സൂചകമായാണ് കാനഡ അന്ന് അവര്‍ക്ക് പൗരത്വം നല്‍കിയത്. എന്നാല്‍ രോഹിങ്ക്യന്‍ വിഷയത്തില്‍ സൂകി പുലര്‍ത്തുന്ന നിലപാടുകള്‍ വംശീയവും വര്‍ഗീയവുമാണെന്നും നീതിയുടെ പക്ഷത്തേക്ക് സൂകി മാറണമെന്നും നേരത്തെ തന്നെ കാനഡ ആവശ്യപ്പെട്ടിരുന്നു. ലോകം മുഴുവന്‍ ആവശ്യപ്പെട്ടിട്ടും മ്യാന്മറിലെ വംശീയ ഭരണകൂടത്തിന്റെ കിരാത നടപടികള്‍ക്കെതിരെ ഒരക്ഷരം പോലും സൂകി ഉരിയാടിയിരുന്നില്ല. സൂകിക്ക് നല്‍കിയ നൊബേല്‍ സമ്മാനം തിരിച്ചെടുക്കണമെന്ന ആവശ്യവും പലയിടങ്ങളില്‍ നിന്നായി ഉയര്‍ന്നിരുന്നു. റോഹിങ്ക്യയിലെ മുസ്‌ലിം വിഭാഗങ്ങളെ കൂട്ടക്കൊല നടത്തിയ സംഭവത്തില്‍ ഒരു ഖേദ പ്രകടനത്തിന് പോലും ഇത് വരെ തയാറാകാത്ത സൂകിയെ കാനഡ ഇനി ആദരിക്കേണ്ടതില്ലെന്നാണ് അവര്‍ തീരുമാനിച്ചിരിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട് പാര്‍ലമെന്റില്‍ വോട്ടെടുപ്പും നടന്നിരുന്നു. വോട്ടെടുപ്പില്‍ എല്ലാ അംഗങ്ങളും ഐകകണ്‌ഠ്യേനയായാണ് തിരിച്ച് വാങ്ങല്‍ തീരുമാനം കൈക്കൊണ്ടത്. റോഹിങ്ക്യന്‍ മുസ്‌ലിംകള്‍ക്ക് നേരെ മ്യാന്മര്‍ ഭരണകൂടം നടത്തിയത് കൂട്ട നരഹത്യയാണെന്നും ഭീകരമായ മനുഷ്യാവകാശ ധ്വംസനങ്ങള്‍ രാജ്യത്ത് നടന്നതായും കാനഡയിലെ നിയമവിധഗ്ധരുടെ ഒരു സമ്മേളനം ഈയടുത്ത് പ്രമേയം പാസാക്കിയിരുന്നു.

Back to Top