14 Tuesday
July 2026
2026 July 14
1448 Mouharrem 28

കണ്ണൂര്‍ സെന്ററില്‍ ക്യു എല്‍ എസ് പരീക്ഷ എഴുതുന്നവര്‍ക്യു എല്‍ എസ് വാര്‍ഷികപരീക്ഷ ആയിരങ്ങള്‍ പങ്കെടുത്തു

കോഴിക്കോട്: ഐ എസ് എം സംസ്ഥാന സമിതിയുടെ പഠന ഗവേഷണ വിഭാഗമായ അക്കാദമി ഫോര്‍ ഇസ്‌ലാമിക് സ്റ്റഡീസ് ആന്റ് റിസര്‍ച്ചിന്റെ കീഴിലുള്ള ഖുര്‍ആന്‍ ലേണിംഗ് സ്‌കൂളുകളിലെ വാര്‍ഷിക പരീക്ഷയില്‍ ആയിരങ്ങള്‍ പങ്കെടുത്തു. പരീക്ഷയില്‍ ഡോക്ടര്‍മാര്‍, എന്‍ജിനീയര്‍മാര്‍, അധ്യാപകര്‍, അഭിഭാഷകര്‍, കര്‍ഷകര്‍, ഇതര തൊഴിലാളികള്‍ എന്നിവരുള്‍പ്പെടെ സമൂഹത്തിന്റെ നാനാ തുറകൡലുള്ളവര്‍ പരീക്ഷ എഴുതി. സംസ്ഥാനത്തെ ഏറ്റവും വലിയ ജനകീയ ഖുര്‍ആന്‍ പഠന സംരംഭമായ ഖുര്‍ആന്‍ ലേണിംഗ് സ്‌കൂളുകളില്‍ ഉദ്യോഗ-പ്രായഭേദമന്യേ പതിനായിരങ്ങളാണ് പഠിതാക്കളായുള്ളത്. ഒന്നു മുതല്‍ പത്തു വരെ വര്‍ഷങ്ങളിലായി വിശുദ്ധ ഖുര്‍ആനിലെ വിവിധ അധ്യായങ്ങളെ ആസ്പദമാക്കിയാണ് പരീക്ഷ നടന്നത്. വിവിധ സെന്ററുകളില്‍ രാവിലെ 9.30 മണി മുതല്‍ 12.30 മണി വരെയായിരുന്നു പരീക്ഷ. ഏറ്റവും കൂടുതല്‍ പേര്‍ പരീക്ഷ എഴുതിയത് കൊച്ചി, കണ്ണൂര്‍, കോഴിക്കോട് സെന്ററുകളിലാണ്. കെ മുജീബ്, പി എം എ സമദ് മലപ്പുറം ഈസ്റ്റിലും, ഹബീബ് നീലോല്‍പാലം, ശരീഫ് കോട്ടക്കല്‍ മലപ്പുറം വെസ്റ്റിലും, നവാസ് അന്‍വാരി, റഫീഖ് നല്ലളം കോഴിക്കോട് സൗത്തിലും, റഫീഖ് മേപ്പയ്യൂര്‍, റഷീദ് എ നോര്‍ത്തിലും, ശക്കീര്‍ ഫാറൂഖി, ശംസുദ്ദീന്‍ പാലക്കോട് കണ്ണൂരിലും, കെ ഫിറോസ്, അയ്യൂബ് എറണാകുളത്തും, മുനീര്‍ കെ ഇടുക്കിയിലും, ഷഹീര്‍ ഫാറൂഖി, ഷമീര്‍ ഫലാഹി ആലപ്പുഴയിലും പരീക്ഷകള്‍ക്ക് നേതൃത്വം നല്‍കി. ഉത്തരക്കടലാസുകള്‍ കേന്ദ്രീകൃത മൂല്യനിര്‍ണയം നടക്കുന്ന മര്‍കസുദ്ദഅ്‌വയില്‍ മെയ് 14 ന് ചൊവ്വാഴ്ച വൈകിട്ട് 5 മണിക്ക് മുമ്പായി എത്തിക്കണമെന്ന് പരീക്ഷാ കണ്‍ട്രോളര്‍ അഫ്താഷ് ചാലിയം, അറിയിച്ചു. പരീക്ഷയിലെ റാങ്ക് ജേതാക്കള്‍ക്കും ഉന്നത വിജയികള്‍ക്കും സര്‍ട്ടിഫിക്കറ്റുകളും അവാര്‍ഡുകളും അടുത്ത ഖുര്‍ആന്‍ ലേണിംഗ് സ്‌കൂള്‍ വാര്‍ഷിക സംഗമത്തില്‍ വിതരണം ചെയ്യും.

കൊച്ചി സെന്ററില്‍ ക്യു എല്‍ എസ് പരീക്ഷ എഴുതുന്നവര്‍

Back to Top