25 Friday
September 2026
2026 September 25
1448 Rabie Al-Âkher 12

കണ്ണൂര്‍ ജില്ല കെ എന്‍ എം മണ്ഡലം നവോത്ഥാന സമ്മേളനങ്ങള്‍ നടത്തും

കണ്ണൂര്‍: ‘ഇസ്‌ലാഹ്: കാലം, ലോകം, ദൗത്യം’ പ്രമേയത്തില്‍ മണ്ഡലം നവോത്ഥാന സമ്മേളനങ്ങള്‍ സംഘടിപ്പിക്കാന്‍ കണ്ണൂര്‍ ജില്ല കെ എന്‍ എം (മര്‍കസുദ്ദഅ്‌വ) പദ്ധതികളൊരുക്കി. ജില്ലാ പ്രസിഡന്റ് കെ എല്‍ പി ഹാരിസ് അധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി പ്രൊഫ. ശംസുദ്ദീന്‍ പാലക്കോട്, ജില്ലാ സെക്രട്ടറി സി സി ശക്കീര്‍ ഫാറൂഖി, ട്രഷറര്‍ ടി മുഹമ്മദ് നജീബ്, കെ അബ്ദുല്‍മജീദ്, പ്രൊഫ. അബ്ദുല്‍ ജലീല്‍ ഒതായി, പി ടി പി മുസ്തഫ, സി എ അബൂബക്കര്‍ തലശ്ശേരി, പി വി അബ്ദുസ്സത്താര്‍ ഫാറൂഖി, വി വി മഹ്മൂദ് മാട്ടുല്‍, കെ വി ഉമ്മര്‍ ഇരിക്കൂര്‍, അബ്ദുന്നാസര്‍ ധര്‍മ്മടം, കെ സെയ്ദ് പ്രസംഗിച്ചു.
Back to Top