കണ്ണൂര്‍ ജില്ല കെ എന്‍ എം എക്സിക്യൂട്ടീവ് ക്യാമ്പ് സമാപിച്ചു
കെ എന്‍ എം കണ്ണൂര്‍ ജില്ല എക്സിക്യൂട്ടീവ് ക്യാമ്പ് സംസ്ഥാന സെക്രട്ടറി ശംസുദ്ദീന്‍ പാലക്കോട് ഉദ്ഘാടനം ചെയ്യുന്നു
കണ്ണൂര്‍: മതസാംസ്കാരിക സംഘടനകള്‍ നീതിയും സദാചാരവും മാനവികതയും പ്രചരിപ്പിക്കുന്നവരായി മാറണമെന്ന് കെ എന്‍ എം (മര്‍കസുദ്ദഅവ) ജില്ല എക്സിക്യുട്ടീവ് ക്യാമ്പ് ആവശ്യപ്പെട്ടു. സംസ്ഥാന സെക്രട്ടറി പ്രഫ. ശംസുദ്ദീന്‍ പാലക്കോട് ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് കെ എല്‍ പി ഹാരിസ് അധ്യക്ഷത വഹിച്ചു. സെക്രട്ടറി സി സി ശക്കീര്‍ ഫാറൂഖി, ടി മുഹമ്മദ് നജീബ്, അബ്ദുല്‍ജലീല്‍ ഒതായി, ഹുമയൂണ്‍ കബീര്‍ ഫാറൂഖി, ജൗഹര്‍ ചാലക്കര, കെ പി ഹസീന വളപട്ടണം, ജസീന് നജീബ്, കെ അബ്ദുല്‍മജീദ്, പി ടി പി മുസ്തഫ, പി സാദിഖ്, വി വി മഹ്മൂദ് മാട്ടൂല്‍, അശ്രഫ് മമ്പറം, സി എ അബൂബക്കര്‍ തലശ്ശേരി, പി വി അബ്ദുസ്സത്താര്‍ ഫാറൂഖി, പി അശ്രഫ് ഹാജി, എന്‍ കെ ഉമ്മര്‍ പാനൂര്‍, റമീസ് പാറാല്‍, കെ ഉമ്മര്‍, സി കെ മുഹമ്മദ് തളിപ്പറമ്പ, ടി കെ സി അഹമ്മദ് കല്ലിക്കണ്ടി, ഫൈസല്‍ ചക്കരക്കല്‍, മഹ്മൂദ് തലശ്ശേരി, അബ്ദുല്ല നാമത്ത് പ്രസംഗിച്ചു.
