2 Thursday
January 2025
2025 January 2
1446 Rajab 2

ഒക്ടോബര്‍ 7 വാര്‍ഷികം ബഹിഷ്‌കരിക്കുമെന്ന് ബന്ദികളുടെ കുടുംബങ്ങള്‍


ഒക്ടോബര്‍ 7 ആക്രമണത്തിന്റെ വാര്‍ഷികത്തോടനുബന്ധിച്ച് ഇസ്രായേലി സര്‍ക്കാര്‍ സംഘടിപ്പിക്കുന്ന അനുസ്മരണ പരിപാടികള്‍ ബഹിഷ്‌കരിക്കുമെന്ന് ബന്ദികളുടെ കുടുംബങ്ങള്‍. ഇതുവരെ ബന്ദിമോചന കരാറില്‍ ഏര്‍പ്പെടാത്തതില്‍ പ്രതിഷേധിച്ചാണ് തീരുമാനം. ഗവണ്‍മെന്റിന്റെ വലിയ പരാജയം കാരണം ഗതാഗത മന്ത്രി മിറി റെഗേവിന്റെ അനുസ്മരണ ചടങ്ങില്‍ ബന്ദിയാക്കപ്പെട്ടവരുടെയും കാണാതായ കുടുംബങ്ങളുടെയും ഫോറം പങ്കെടുക്കില്ലെന്ന് ഹോസ്റ്റേജ് ആന്റ് മിസ്സിങ് ഫാമിലീസ് ഫോറം ആരോപിച്ചു.
ഗസ്സ അതിര്‍ത്തി പ്രദേശങ്ങളിലെ ജൂത കമ്മ്യൂണിറ്റികളായ കിബത്‌സിം കിഫര്‍ ആസ, നഹല്‍ ഓസ്, യാദ് മൊര്‍ദെചായി, നിര്‍ യിത്‌സ്ഹാഖ്, കിബത്‌സിം നിരിം, നിര്‍ ഓസ്, റീം എന്നിവയും സര്‍ക്കാര്‍ പരിപാടി ബഹിഷ്‌കരിക്കും. അതിനിടെ, ഇവരുടെ നേതൃത്വത്തില്‍ സര്‍ക്കാര്‍ പരിപാടികള്‍ക്ക് സമാന്തരമായി അനുസ്മരണ പരിപാടികള്‍ സംഘടിപ്പിക്കുമെന്ന് ഒക്ടോബര്‍ 7ന് കൊല്ലപ്പെട്ടവരുടെ ബന്ധുക്കള്‍ അറിയിച്ചു. കുമു പ്രസ്ഥാനവുമായി സഹകരിച്ച് ക്രൗഡ് ഫണ്ടിങിലൂടെയാണ് അനുസ്മരണ പരിപാടി സംഘടിപ്പിക്കാന്‍ തീരുമാനിച്ചത്.

Back to Top