1 Friday
May 2026
2026 May 1
1447 Dhoul-Qida 14

ഐ എസ് എം വെളിച്ചം സംഗമം 

ഐ എസ് എം തിരൂര്‍ മണ്ഡലം ഖുര്‍ആന്‍ വെളിച്ചം സംഗമം അഡ്വ. എന്‍ ശംസുദ്ദീന്‍ എം എല്‍ എ ഉദ്ഘാടനം ചെയ്യുന്നു.
തിരൂര്‍: ഖുര്‍ആന്‍, ഹദീസ് പഠനങ്ങള്‍ക്ക് ആധുനിക സാങ്കേതികവിദ്യയും സംവിധാനങ്ങളും ഉപയോഗപ്പെടുത്തണമെന്ന് അഡ്വ. എന്‍ ശംസുദ്ദീന്‍ എം എല്‍ എ പറഞ്ഞു. തിരൂര്‍ മണ്ഡലം ഖുര്‍ആന്‍ വെളിച്ചം സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു. വി പി കാസിം ഹാജി അധ്യക്ഷത വഹിച്ചു. ആദില്‍ നസീഫ് മങ്കട പ്രഭാഷണം നടത്തി. ഐ എസ് എം സംസ്ഥാന ഉപാധ്യക്ഷന്‍ ജലീല്‍ വൈരങ്കോട് വെളിച്ചം പരീക്ഷയില്‍ ഉന്നത വിജയം ലഭിച്ചവര്‍ക്ക് അവാര്‍ഡും ഉപഹാരവും നല്‍കി. മൂസക്കുട്ടി മദനി, റാഫി കുന്നുംപുറം, സി എം പി മുഹമ്മദലി, ശ്രീധരന്‍ വെട്ടം, ഇഖ്ബാല്‍ വെട്ടം, പി കെ വിജയരാഘവന്‍, സി എം സി അറഫാത്ത്, ഡോ. റജുല്‍ ഷാനിസ്, മുനീര്‍ ചെമ്പ്ര, ശംസുദ്ദീന്‍ അല്ലൂര്‍ പ്രസംഗിച്ചു.
Back to Top