20 Monday
October 2025
2025 October 20
1447 Rabie Al-Âkher 27

ഐ എസ് എം തസ്‌കിയത്ത് സംഗമവും വെളിച്ചം പദ്ധതി ഉദ്ഘാടനവും

ഐ എസ് എം തിരൂര്‍ മണ്ഡലം തസ്‌കിയത്ത് സംഗമം സംസ്ഥാന ഉപാധ്യക്ഷന്‍ ജലീല്‍ വൈരങ്കോട് ഉദ്ഘാടനം ചെയ്യുന്നു
തിരൂര്‍: ഐ എസ് എം മണ്ഡലം കമ്മറ്റി സംഘടിപ്പിച്ച  തസ്‌കിയത്ത് സംഗമവും വെളിച്ചം ഖുര്‍ആന്‍ പഠന പദ്ധതിയുടെ ഒമ്പതാംഘട്ട ഉദ്ഘാടനവും  ഉണ്യാല്‍ ചക്കരമൂല ഉമറുല്‍ ഫാറൂഖ്  മദ്രസ ഹാളില്‍ നടന്നു. ഐ എസ് എം സംസ്ഥാന ഉപാധ്യക്ഷന്‍ ജലീല്‍ വൈരങ്കോട് ഉദ്ഘാടനം ചെയ്തു. ഡോ. റജുല്‍ ഷാനിസ് അധ്യക്ഷത വഹിച്ചു. ലുഖ്മാന്‍ പോത്തുകല്ല്  പ്രഭാഷണം നടത്തി. വെളിച്ചം എട്ടാംഘട്ട പരീക്ഷയില്‍ സംസ്ഥാന തലത്തില്‍ ഉന്നത വിജയം കരസ്ഥമാക്കിയ വിജയരാഘവന്‍ ആലത്തിയൂരിനുള്ള ഉപഹാരം റാഫി കുന്നുംപുറം നല്‍കി. സി എം പി മുഹമ്മദലി, വി പി കാസിം, ഐ വി ജലീല്‍, ഷരീഫ് കോട്ടക്കല്‍, ടി കെ എന്‍ ഹാരിസ്, അറഫാത്ത് പറവണ്ണ, ഖയ്യും കുറ്റിപ്പുറം, മുനീര്‍ ചെമ്പ്ര, ശംസുദ്ദീന്‍ അല്ലൂര്‍, ജലീല്‍ വാണിയന്നൂര്‍, പി അബ്ദുറഹിമാന്‍, സി കെ ഷിഹാബ് പ്രസംഗിച്ചു.
Back to Top