7 Saturday
March 2026
2026 March 7
1447 Ramadân 18

ഐ എസ് എം ഇക്കോഫ്രന്റ്‌സ് സമര്‍പ്പണവും  സാമൂഹ്യക്ഷേമ കാമ്പയിന്‍ ഉദ്ഘാടനവും

കോഴിക്കോട് സൗത്ത് ജില്ല ഐ എസ് എം സാമൂഹ്യക്ഷേമ പദ്ധതി സംസ്ഥാന ജന.സെക്രട്ടറി ഡോ. കെ ടി അന്‍വര്‍ സാദത്ത് ഉദ്ഘാടനം ചെയ്യുന്നു.
കോഴിക്കോട്: ഐ എസ് എം ‘കണ്ണീരൊപ്പാന്‍ കൈകോര്‍ക്കുക’ സാമൂഹ്യക്ഷേമ കാമ്പയിന് കോഴിക്കോട് സൗത്ത് ജില്ലയില്‍ തുടക്കമായി. കാമ്പയിന്‍ ഉദ്ഘാടനവും ഇക്കോ ഫ്രന്റ്‌സ് സമര്‍പ്പണവും സംസ്ഥാന ജന.സെക്രട്ടറി കെ ടി അന്‍വര്‍ സാദത്ത് ഉദ്ഘാടനം ചെയ്തു. പരിസ്ഥിതി സൗഹൃദ ബോധവത്കരണ വളണ്ടിയര്‍മാര്‍ക്ക് പരിശീലനം നല്‍കി. ജി സി എം ഫൗണ്ടേഷന്‍ എക്‌സിക്യുട്ടീവ് മാനേജര്‍ ഇഖ്ബാല്‍ എന്‍ജിനിയര്‍ പരിശീലനത്തിന് നേതൃത്വം നല്‍കി. അംഗങ്ങള്‍ക്ക് വൃക്ഷതൈ വിതരണവും നടത്തി. ബ്രദര്‍നാറ്റ്  കണ്‍വീനര്‍ യൂനുസ് നരിക്കുനി, ഐ എസ് എം സംസ്ഥാന സെക്രട്ടറി ജലീല്‍ മദനി വയനാട്, ജില്ലാ പ്രസിഡന്റ് ഉസ്മാന്‍, സെക്രട്ടറി റഫീഖ് നല്ലളം, സിദ്ദീഖ് തിരുവണ്ണൂര്‍, സര്‍ഫാസ് പ്രസംഗിച്ചു.
Back to Top