15 Wednesday
July 2026
2026 July 15
1448 Mouharrem 29

എലത്തൂര്‍ ഈസ്റ്റ് മണ്ഡലം സര്‍ഗോത്സവ്

പുന്നശ്ശേരി: സര്‍ഗസിദ്ധികള്‍ സാമൂഹ്യ പുരോഗതിക്ക് ഉപയോഗിക്കാന്‍ കഴിയണമെന്നും മാനവികത ഉദ്‌ഘോഷിക്കുന്ന കലാസൃഷ്ടികളാണ് കാലം തേടുന്നതെന്നും പ്രമുഖ നാടക നടനും സംവിധായകനുമായ വിനോദ് പാലങ്ങാട് പറഞ്ഞു. എലത്തൂര്‍ ഈസ്റ്റ് മണ്ഡലം സര്‍ഗോത്സവം പുന്നശ്ശേരി വെസ്റ്റ് എ യു പി സ്‌കൂളില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
സ്വാഗതസംഘം ചെയര്‍മാന്‍ വി. അബ്ദുല്‍ ഹമീദ് അധ്യക്ഷത വഹിച്ചു. പൗരത്വ നിയമ ഭേദഗതിക്കെതിരെ വിദ്യാര്‍ഥികള്‍ പ്രതീകാത്മക മതേതര സംരക്ഷണ ഇന്ത്യ തീര്‍ക്കുകയും സംരക്ഷണ പ്രതിജ്ഞ എടുക്കുകയും ചെയ്തു. ഉദ്ഘാടന പരിപാടിയില്‍ എം ടി അബ്ദുല്‍ ഗഫൂര്‍, സി പി നരേന്ദ്രനാഥ്, അബ്ദുല്‍ റഷീദ് മടവൂര്‍, ഷിജാസ് വി എ, റംനാസ് കെ സി, ജമീല വി, റഫീഖ് കെ കെ പ്രസംഗിച്ചു.

Back to Top