1 Friday
May 2026
2026 May 1
1447 Dhoul-Qida 14

എയര്‍ ഇന്ത്യയും ഭാരത് പെട്രോളിയവും വില്‍ക്കുന്നതിനെ ചെറുക്കണം – കെ എന്‍ എം മര്‍കസുദ്ദഅ്‌വ

കെ എന്‍ എം മര്‍കസുദ്ദഅ്‌വ മലപ്പുറം ഈസ്റ്റ് ജില്ലാ കണ്‍വെന്‍ഷന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി സി പി ഉമര്‍ സുല്ലമി ഉദ്ഘാടനം ചെയ്യുന്നു.

നിലമ്പൂര്‍ : രാജ്യത്തിന്റെ അഭിമാനമായ താര പദവിയുള്ള സ്ഥാപനങ്ങള്‍ പോലും വില്‍പന നടത്തുന്ന കേന്ദ്ര സര്‍ക്കാര്‍ രാജ്യത്തെ തന്നെ വിറ്റ് കാശാക്കും മുമ്പേ പ്രതികരിക്കാന്‍ രാജ്യം ഒന്നിക്കണമെന്ന് കെ എന്‍ എം ജില്ലാ കണ്‍വെന്‍ഷന്‍ അഭിപ്രായപ്പെട്ടു. എയര്‍ ഇന്ത്യയും ഭാരത് പെട്രോളിയവും എല്ലാം കോര്‍പറേറ്റുകള്‍ക്ക് തീറെഴുതാന്‍ ഉള്ള കേന്ദ്രസര്‍ക്കാര്‍ തീരുമാനത്തിനെതിരെ സംഘടിത പ്രതിഷേധം ഉയര്‍ന്നു വരണമെന്ന് കെ എന്‍ എം മര്‍കസുദ്ദഅ്‌വ മലപ്പുറം ഈസ്റ്റ് ജില്ല കണ്‍വെന്‍ഷന്‍ ദേശീയ കക്ഷികളോട് ആഹ്വാനം ചെയ്തു.
നിലമ്പൂരില്‍ നടന്ന കണ്‍വന്‍ഷന്‍ കെ എന്‍ എം മര്‍കസുദ്ദഅ്‌വ സംസ്ഥാന ജനറല്‍ സെക്രട്ടറി സി പി ഉമര്‍ സുല്ലമി ജില്ലാ കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്തു. മലപ്പുറം ജില്ലാ വൈസ് പ്രസിഡന്റ് കെ പി അബ്ദുര്‍റഹ്മാന്‍ സുല്ലമി അധ്യക്ഷത വഹിച്ചു സംസ്ഥാന സെക്രട്ടറിമാരായ എം അഹമ്മദ് കുട്ടി മദനി, അബ്ദുല്‍ ലത്തീഫ് കരിമ്പിലാക്കല്‍, ജില്ലാ പ്രസിഡന്റ് അലി പത്തനാപുരം, ഡോക്ടര്‍ വി കുഞ്ഞാലി, റുക്‌സാന വാഴക്കാട്, എ അബ്ദുല്‍ അസീസ് മദനി, വി ടി ഹംസ, കല്ലട കുഞ്ഞുമുഹമ്മദ്, എം കെ മൂസ,അബ്ദുസമദ് ചുങ്കത്തറ, സി ഉസാമ എന്നിവര്‍ പ്രസംഗിച്ചു

Back to Top