15 Wednesday
July 2026
2026 July 15
1448 Mouharrem 29

എബിലിറ്റി ദശവാര്‍ഷിക പരിപാടികള്‍ സമാപിച്ചു

പുളിക്കല്‍ എബിലിറ്റി ദശവാര്‍ഷിക സമാപന സമ്മേളനം ടി വി ഇബ്‌റാഹീം എം എല്‍ എ ഉദ്ഘാടനം ചെയ്യുന്നു

പുളിക്കല്‍: ഭിന്നശേഷിക്കാരുടെ ക്ഷേമം ലക്ഷ്യമാക്കി പ്രവര്‍ത്തിക്കുന്ന എബിലിറ്റി സ്ഥാപനങ്ങളുടെ പത്താം വാര്‍ഷിക ആഘോഷ പരിപാടികള്‍ക്ക് ഉജ്ജ്വലമായ സമാപനം. വാര്‍ഷികത്തോടനുബന്ധിച്ച് വിവിധങ്ങളായ പരിപാടികള്‍ സംഘടിപ്പിക്കപ്പെട്ടു. സമാപന സമ്മേളം ടി വി ഇബ്‌റാഹീം എം എല്‍ എ ഉദ്ഘാടനം ചെയ്തു. കെ എന്‍ എം സംസ്ഥാന ജനറല്‍ സെക്രട്ടറി സി പി ഉമര്‍ സുല്ലമി, എന്‍ എം അബ്ദുല്‍ജലീല്‍, എം മുസ്തഫ മദനി, എ ബി മൊയ്തീന്‍കുട്ടി, എന്‍ പ്രമോദ് ദാസ്, കെ വി നിയാസ്, പി അനസ്, സൈഫുന്നിസ മാക്യേരി, എം കെ അബ്ദുര്‍റസാഖ് പ്രസംഗിച്ചു. എബിലിറ്റി ഫൗണ്ടേ,ന്‍ ചെയര്‍മാന്‍ കെ അഹ്മദ്കുട്ടി അധ്യക്ഷതവഹിച്ചു.
വാര്‍ഷികത്തോടനുബന്ധിച്ച് നടന്ന വനിതാ സമ്മേളനം എം ജി എം സംസ്ഥാന ജനറല്‍ സെക്രട്ടറി സല്‍മ അന്‍വാരിയ്യ ഉദ്ഘാടനംചെയ്തു. ഖമറുന്നിസ ഷാഹുല്‍ അധ്യക്ഷയായിരുന്നു. മുഹ്‌സിന നൂറുല്‍ അമീന്‍, സഫൂറ തിരുവണ്ണൂര്‍, പാത്തെയ്കുട്ടി ടീച്ചര്‍, ഷബ്‌ന പൊന്നാട്, സഹീറ കോനാരി, സുബീന പ്രസംഗിച്ചു.
പടവുകള്‍ സെഷനില്‍ എബിലിറ്റിയിലെ പൂര്‍വ വിദ്യാര്‍ഥികള്‍ അനുഭവങ്ങള്‍ പങ്കുവെച്ചു. പുതിയായി തുടങ്ങാനുദ്ദേശിക്കുന്ന സ്റ്റേ ഹോമിന്റെ തറക്കല്ലിടല്‍ മുഹമ്മദ് അബ്ദുര്‍റഹ്മാന്‍ കോനാരി നിര്‍വഹിച്ചു.
സമ്മേളനനഗരിയില്‍ നടന്ന എകിസിബിഷന്‍ മലപ്പുറം ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് സക്കീന പുല്‍പ്പാടന്‍ ഉദ്ഘാടനം ചെയ്തു. പുതുതായി നിര്‍മിച്ച ഓപ്പണ്‍സ്റ്റേജ് ശരീഫ് ഹില്‍വുഡ് ഉദ്ഘാടനം ചെയ്തു. സറീന ഹസീബ്, പി എന്‍ അബ്ദുല്‍അഹദ് മദനി, ഡോ. ജാബിര്‍ അമാനി, മുഹമ്മദലി ചുണ്ടക്കാടന്‍, പി വി അബ്ദുര്‍റഹ്മാന്‍ തിരൂര്‍, കെ അബൂബക്കര്‍ മൗലവി, കെ എം ഷബീര്‍ അഹ്മദ്, മുഹമ്മദ് റാഷിദ്, മുഹമ്മദ് ശബീബ്, സൗദാബി പ്രസംഗിച്ചു. കുട്ടികള്‍ക്കായി നടത്തിയ ചിത്രരചനാ മത്സരത്തിന് അലി അശ്‌റഫ്, പി കെ അബ്ദുര്‍റഹീം നേതൃത്വം നല്‍കി.`

Back to Top