എന്ഡോസോള്ഫാന് ഇരകളോടുള്ള സര്‍ക്കാറുകളുടെ സമീപനം അപമാനകരം: ദയാബായ്
മനാമ: എന്‍ഡോസള്‍ഫാന്‍ ഇരകളുടെ നിരന്തര മുറവിളികളില്‍ മെല്ലെപ്പോക്കു നയം സ്വീകരിക്കുന്ന മാറിമാറി വരുന്ന സര്‍ക്കാരുകളുടെ നടപടികള്‍ തികഞ്ഞ മനുഷ്യാവകാശ ലംഘനമാണെന്ന് മനുഷ്യാവകാശ പ്രവര്‍ത്തക ദയാ ഭായി അഭിപ്രായപ്പെട്ടു. ഇന്ത്യന്‍ ഇസ്ലാഹി സെന്റര്‍ നല്കിയ സ്വീകരണ ചടങ്ങില്‍ സംസാരിക്കുയായിരുന്നു അവര്‍. ദയാഭായിയുടെ രേഖാചിത്രം ചടങ്ങില്‍ കൈമാറി. വൈസ് പ്രസിഡന്റ് ഹംസ മേപ്പാടി അധ്യക്ഷത വഹിച്ചു. സെക്രട്ടറി നൂറുദ്ധീന്‍, കേരളീയ സമാജം മുന്‍ പ്രസിഡന്റ് വര്‍ഗീസ് കാരക്കല്‍, സാനിപോള്‍, ഫാത്തിമ ഷമീര്‍ പ്രസംഗിച്ചു.
