27 Tuesday
January 2026
2026 January 27
1447 Chabân 8

എം ജി എം സ്വാതന്ത്ര്യദിനാഘോഷ സമ്മേളനം


കണ്ണൂര്‍: അതിരുകളില്ലാത്ത സര്‍വതന്ത്ര സ്വാതന്ത്യം വ്യക്തി, കുടുംബ, സാമൂഹികജീവിതത്തില്‍ വലിയ കഷ്ട നഷ്ടങ്ങള്‍ വരുത്തി വെക്കുമെന്ന് എം ജി എം സംസ്ഥാന സമിതി ‘സ്വാതന്ത്ര്യം തന്നെ ജീവിതം’ സന്ദേശവുമായി നടത്തിയ സ്വാതന്ത്ര്യദിനാഘോഷ സമ്മേളനം അഭിപ്രായപ്പെട്ടു. പരസ്പരം ആദരിച്ചും പരിഗണിച്ചും മറ്റുള്ളവരുടെ അവകാശങ്ങള്‍ ഹനിക്കാതെയും സ്വാതന്ത്ര്യത്തെ ഉപയോഗപ്പെടുത്താന്‍ ശീലിക്കണമെന്നും സമ്മേളനം ചൂണ്ടിക്കാട്ടി. കണ്ണൂര്‍ കോര്‍പ്പറേഷന്‍ മേയര്‍ മുസ്‌ലിഹ് മഠത്തില്‍ ഉദ്ഘാടനം ചെയ്തു. സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ സുരേഷ് ബാബു എളയാവൂര്‍ പ്രഭാഷണം നടത്തി. എം ജി എം സംസ്ഥാന വൈസ് പ്രസിഡന്റ് ജുവൈരിയ അന്‍വാരിയ്യ അധ്യക്ഷത വഹിച്ചു. നജാ റഷാദ സ്വാതന്ത്ര്യദിന ഗീതം ആലപിച്ചു. ജന. സെക്രട്ടറി സി ടി ആയിഷ, ട്രഷറര്‍ റുക്‌സാന വാഴക്കാട്, യൂത്ത്‌ലീഗ് ദേശീയ സെക്രട്ടറി അഡ്വ. നജ്മ തബ്ശീറ, കെ എന്‍ എം മര്‍കസുദ്ദഅ്‌വ സംസ്ഥാന സെക്രട്ടറി ഡോ. ഇസ്മയില്‍ കരിയാട്, ജില്ലാ പ്രസിഡന്റ് സി സി ശക്കീര്‍ ഫാറൂഖി, കോര്‍പ്പറേഷന്‍ മുന്‍ ഡെ. മേയര്‍ കെ ശബീന, എം ജി എം ജില്ലാ സെക്രട്ടറി കെ പി ഹസീന, ഐ ജി എം സംസ്ഥാന സമിതിയംഗം സുഹാന ഉമര്‍, ഐ എസ് എം ജില്ലാ സെക്രട്ടറി സഹദ് ഇരിക്കൂര്‍, സല്‍മാന്‍ ഫാരിസ് പ്രസംഗിച്ചു. പ്രബന്ധ, കവിതാ രചനയിലെ വിജയികള്‍ക്ക് ഉപഹാരം സമ്മാനിച്ചു.

Back to Top