15 Wednesday
January 2025
2025 January 15
1446 Rajab 15

എം എസ് എമ്മിന് പുതിയ നേതൃത്വം; ജസിന്‍ നജീബ് പ്രസിഡന്റ്, ഫഹീം പുളിക്കല്‍ ജന.സെക്രട്ടറി, ഷഹീം പാറന്നൂര്‍ ട്രഷറര്‍


പാലക്കാട്: 2024-26 കാലയളവിലേക്കുള്ള എം എസ് എം സംസ്ഥാന സമിതി നിലവില്‍ വന്നു. ജസിന്‍ നജീബാണ് പ്രസിഡന്റ്. ഫഹീം പുളിക്കലിനെ ജന.സെക്രട്ടറിയായും ഷഹീം പാറന്നൂരിനെ ട്രഷററായും തിരഞ്ഞെടുത്തു. അഡ്വ. നജാദ് കൊടിയത്തൂര്‍, നദീര്‍ കടവത്തൂര്‍, സവാദ് പൂനൂര്‍ എന്നിവര്‍ വൈ.പ്രസിഡന്റുമാരും അബ്ദുല്‍വാജിദ് ഒറ്റപ്പാലം, സല്‍മാന്‍ ഫാറൂഖി, ഹാമിദ് സനീന്‍, ബാദുഷ ഫൈസല്‍ തൊടുപുഴ, റാഫിദ് ചെനാടന്‍ എന്നിവര്‍ സെക്രട്ടറിമാരുമാണ്. സാജിദ് കോട്ടയം, ജംഷാദ് എടക്കര, മശ്ഹൂദുല്‍ ഹഖ്, സുഹൈല്‍ അരീക്കോട്, യഹ്‌യ മുബാറക്, നുഅ്മാന്‍ ശിബിലി, ഫഹീം ആലുക്കല്‍ എന്നിവരെ സെക്രട്ടറിയേറ്റ് അംഗങ്ങളായും തിരഞ്ഞെടുത്തു.
സംസ്ഥാന കൗണ്‍സില്‍ യോഗം കെ എന്‍ എം സംസ്ഥാന ഓര്‍ഗനൈസിംഗ് സെക്രട്ടറി എന്‍ എം അബ്ദുല്‍ജലീല്‍ ഉദ്ഘാടനം ചെയ്തു. സംസ്ഥാന സെക്രട്ടറിമാരായ ഫൈസല്‍ നന്മണ്ട, ഡോ. ജാബിര്‍ അമാനി തെരഞ്ഞെടുപ്പ് നിയന്ത്രിച്ചു. ഐ എസ് എം സംസ്ഥാന പ്രസിഡന്റ് സഹല്‍ മുട്ടില്‍, ജന. സെക്രട്ടറി ഡോ. കെ ടി അന്‍വര്‍ സാദത്ത്, ഫാസില്‍ ആലുക്കല്‍, ജസീം സാജിദ്, ആദില്‍ നസീഫ്, നദീര്‍ മൊറയൂര്‍, നുഫൈല്‍ തിരൂരങ്ങാടി, ഷഫീഖ് അസ്ഹരി, റിയാസ് സുല്ലമി പ്രസംഗിച്ചു.

Back to Top