7 Saturday
March 2026
2026 March 7
1447 Ramadân 18

എം എസ് എം സഹവാസ് ക്യാമ്പ് 

തിരൂര്‍: എം എസ് എം മണ്ഡലം സമിതി ‘വേനലവധി നന്മയുടെ നേര്‍വഴി’ പ്രമേയത്തില്‍ ജെ എം സ്‌കൂളില്‍ സംഘടിപ്പിച്ച സഹവാസ റിലീജിയസ് ക്യാമ്പ് സമാപിച്ചു. ജില്ല സെക്രട്ടറി നൗഫല്‍ പറവന്നൂര്‍ ക്യാമ്പന്റെ ഉദ്ഘാടനം നിര്‍വഹിച്ചു. ഷഹല്‍ സാദിഖ് അധ്യക്ഷത വഹിച്ചു, അബ്ദുല്‍ ശരീഫ് എസ് പി, ആബിദ് മദനി, നിബ്രാസുല്‍ ഹഖ്, ബന്ന സബാഹ് പ്രസംഗിച്ചു.
മാങ്കാവ്: പുത്തൂര്‍മഠം ശാഖ എം എസ് എം നിശാക്യാമ്പ് ജില്ലാ ജോയിന്റ് സെക്രട്ടറി ജനീഷ് ഒളവണ്ണ ഉദ്ഘാടനം ചെയ്തു. അന്‍ഷാജ് റബീന്‍ അധ്യക്ഷത വഹിച്ചു. സല്‍മാന്‍ ഫാറൂഖി, മിസ്ബാഹ് ഫാറൂഖി ക്ലാസെടുത്തു. കെ ഇ ഷാഹുല്‍ ഹമീദ്, അസ്സന്‍കോയ, സഹല്‍ റഹ്മാന്‍, മുഹമ്മദ് റോഷന്‍ പ്രസംഗിച്ചു.
താനൂര്‍: നിറമരുതൂര്‍ നോര്‍ത്ത് ശാഖ എം എസ് എം മോറല്‍സ്‌കൂള്‍ സംസ്ഥാന സെക്രട്ടറി സഹീര്‍ വെട്ടം ഉദ്ഘാടനം ചെയ്തു. എം ടി മനാഫ്, അഷ്‌റഫ് ഫൈസി, എം എം അഷ്‌റഫ്, ശിഹാബ് കാളാട്, കെ ഹാഷിം, മുസാഫിര്‍ അഹമ്മദ്, കെ ബാസിം, സല്‍മാന്‍, നിഹാല്‍, ഹഫ്‌സീന പ്രസംഗിച്ചു.
Back to Top