ഇസ്‌ലാഹി കണ്‍വന്‍ഷനും ഉപഹാര സമര്‍പ്പണവും
തെക്കന്‍ കുറ്റൂര്‍ മേഖല മുജാഹിദ് അവാര്‍ഡ് ദാനം റിട്ട. ജഡ്ജി അലി മുഹമ്മദ് നിര്‍വഹിക്കുന്നു.
തിരൂര്‍: തെക്കന്‍ കുറ്റൂര്‍ മേഖല ഇസ്‌ലാഹി കണ്‍വന്‍ഷനും ഉപഹാര സമര്‍പ്പണവും കെ എന്‍ എം തിരൂര്‍ മണ്ഡലം സെക്രട്ടറി വി എം മജീദ് ഉദ്ഘാടനം ചെയ്തു. പാറപ്പുറത്ത് മുഹമ്മദ്കുട്ടി ഹാജി അധ്യക്ഷത വഹിച്ചു. കലാം ഒറ്റത്താണി പ്രഭാഷണം നടത്തി. കേരള യൂണിവേഴ്‌സിറ്റ് എം എ അറബിക് പരീക്ഷയില്‍ മൂന്നാംനാങ്ക് നേടിയ പി യാസറിനുള്ള ഉപഹാരം റിട്ട. ജഡ്ജി തയ്യില്‍ അലി മുഹമ്മദ് സമ്മാനിച്ചു. ഹുസൈര്‍ കുറ്റൂര്‍, പി ഹംസ, എ അഹമ്മദ്കുട്ടി, ജലീല്‍ ബിന്‍ അലി, ശംസുദ്ദീന്‍ അല്ലൂര്‍, പി സക്കരിയ്യ, കെ സാദിഖ് അലി, മൂസ ആയപ്പള്ളി പ്രസംഗിച്ചു
