ഇറാന്‍ നേതാക്കളുടെ സമൂഹ മാധ്യമ അക്കൗണ്ട് റദ്ദാക്കണമെന്ന് യു എസ്
ഇറാനില്‍ ഇന്റര്‍നെറ്റ് ബന്ധം പൂര്‍ണമായി പുനഃസ്ഥാപിക്കുന്നതു വരെ മന്ത്രിമാരടക്കമുള്ള ഉന്നതരുടെ സമൂഹ മാധ്യമ അക്കൗണ്ടുകള്‍ റദ്ദാക്കണമെന്ന് യു എസ് ഫേസ്ബുക്ക്, ട്വിറ്റര്‍, ഇന്‍സ്റ്റഗ്രാം അധികൃതര്‍ക്കാണ് യു എസ് സ്‌റ്റേറ്റ് ഡിപാര്‍ട്മന്റെ് നിര്‍ദേശം നല്‍കിയത്. ആവശ്യത്തോട് ഫേസ്ബുക്കും ഇന്‍സ്റ്റഗ്രാമും പ്രതികരിച്ചിട്ടില്ല.
ഒന്നും പറയാനില്ലെന്നായിരുന്നു ട്വിറ്റര്‍ അധികൃതരുടെ പ്രതികരണം. പരമോന്നത നേതാവ് ആയത്തുല്ല ഖാംനഈ, പ്രസിഡന്റ് ഹസന്‍ റൂഹാനി, വിദേശകാര്യമന്ത്രി ജവാദ് സരീഫ് എന്നിവരുടെ സമൂഹ മാധ്യമ അക്കൗണ്ടുകള്‍ റദ്ദാക്കാനാണ് യു.എസ് നിര്‍ദേശിച്ചത്.