23 Thursday
October 2025
2025 October 23
1447 Joumada I 1

ഇന്ത്യഡേ പരേഡ്: വി എച്ച് പിയുടെ രാമക്ഷേത്ര ഫ്‌ലോട്ടിനെതിരെ യു എസില്‍ പ്രതിഷേധം

യു എസിലെ ഇന്ത്യ ഡേ പരേഡിനോട് അനുബന്ധിച്ച് രാമക്ഷേത്രത്തിന്റെ ഫ്‌ലോട്ട് ഉള്‍പ്പെടുത്താനുള്ള നീക്കം വിവാദത്തില്‍. ഫ്‌ലോട്ട് മുസ്‌ലിം വിരുദ്ധമാണെന്ന് ആരോപിച്ച് നിരവധി പേരാണ് രംഗത്തെത്തുന്നത്. ഇതുമായി ബന്ധപ്പെട്ട് യു എസ് കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന ചില സംഘടനകള്‍ ന്യൂയോര്‍ക്ക് സിറ്റി മേയര്‍ എറിക് ആദംസിന് കത്തയച്ചിട്ടുണ്ട്. ന്യൂയോര്‍ക്ക് ഗവര്‍ണര്‍ കാത്തി ഹോച്ചുളിനും ഇവര്‍ ഇക്കാര്യമാവശ്യപ്പെട്ട് കത്തയച്ചു. പള്ളി തകര്‍ത്തതിനെ മഹത്വവല്‍ക്കരിക്കാനാണ് ഫ്‌ലോട്ടിലൂടെ ലക്ഷ്യമിടുന്നതെന്ന് പരാതിയില്‍ ഇവര്‍ ചൂണ്ടിക്കാട്ടുന്നു. കൗണ്‍സില്‍ ഓണ്‍ അമേരിക്കന്‍ ഇസ്‌ലാമിക് റിലേഷന്‍സ്, ഇന്ത്യന്‍ അമേരിക്കന്‍ മുസ്‌ലിം കൗണ്‍സില്‍, ഹിന്ദുസ് ഫോര്‍ ഹ്യൂമന്‍ റൈറ്റ്‌സ് എന്നീ സംഘടനകളുടെ പ്രതിനിധികള്‍ ഇതുമായി ബന്ധപ്പെട്ട കത്തില്‍ ഒപ്പുവെച്ചിട്ടുണ്ട്. വിശ്വഹിന്ദു പരിഷത്തിന്റെ അമേരിക്കന്‍ വിഭാഗമാണ് രാമക്ഷേത്രത്തിന്റെ ഫ്‌ലോട്ടുമായി രംഗത്തുള്ളത്.

Back to Top