29 Sunday
June 2025
2025 June 29
1447 Mouharrem 3

ഇന്ത്യ: വംശീയാതിക്രമങ്ങളില്‍ ആശങ്കയറിയിച്ച് കുവൈത്ത്

ഇന്ത്യയില്‍ മുസ്‌ലിംകള്‍ക്കുനേരെ ഉണ്ടാവുന്ന വംശീയാതിക്രമങ്ങളില്‍ കുവൈത്ത് ആശങ്കയറിയിച്ചു. പ്രധാനമന്ത്രി ശൈഖ് സബാഹ് ഖാലിദ് അല്‍ഹമദ് അസ്സബാഹിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന മന്ത്രിസഭ യോഗമാണ് ഇന്ത്യയിലെ സംഭവങ്ങള്‍ അപലപിക്കുകയും ആശങ്ക അറിയിക്കുകയും ചെയ്തത്. ഇന്റര്‍നാഷനല്‍ ഇസ്‌ലാമിക് ഓര്‍ഗനൈസേഷനും മറ്റ് അന്താരാഷ്ട്ര സംഘടനകളും വിഷയത്തില്‍ ഇടപെടുകയും വംശീയാതിക്രമങ്ങള്‍ അവസാനിപ്പിക്കുകയും വേണമെന്ന് കുവൈത്ത് സര്‍ക്കാര്‍ വക്താവ് പുറത്തുവിട്ട മന്ത്രിസഭ തീരുമാനങ്ങളടങ്ങിയ വാര്‍ത്താകുറിപ്പില്‍ പറയുന്നു. തുനീഷ്യയിലെ തീവ്രവാദി ബോംബാക്രമണത്തെയും മന്ത്രിസഭ അപലപിച്ചു. എല്ലാ തരത്തിലുള്ള തീവ്രവാദ പ്രവര്‍ത്തനങ്ങളെയും അക്രമത്തെയും കുവൈത്ത് നിരാകരിക്കുന്നതായും സമാധാനവും സ്ഥിരതയും പുനഃസ്ഥാപിക്കാനുള്ള ശ്രമങ്ങള്‍ക്ക് പിന്തുണ നല്‍കുന്നതായും വാര്‍ത്തകുറിപ്പില്‍ വ്യക്തമാക്കി

Back to Top