28 Wednesday
January 2026
2026 January 28
1447 Chabân 9

ഇത് തീക്കളിയാണ്  – കെ പി അബൂബക്കര്‍ മുത്തനൂര്‍

കേരളത്തിന്റെ നിയമസഭാ സമ്മേളനം വാക്കേറ്റത്തിലും കയ്യാങ്കളിലിയിലും അകപ്പെടാന്‍ തുടങ്ങിയിട്ട് കാലമേറെയായി. ഭരണപക്ഷവും പ്രതിപക്ഷവും തമ്മില്‍ ചൂടേറിയ വാഗ്വാദം സഭാ സമ്മേളനത്തില്‍ ഉണ്ടാവുക പുതുമയുള്ള കാര്യമല്ല. ഒരു പരിധിവരെ അത് വേണ്ടതുമാണ്.
എന്നാല്‍ അനവസരത്തിലും അനാവശ്യവുമായും സഭ സ്തംഭിപ്പിച്ചുകൊണ്ട് തങ്ങളുടെ ശക്തി തെളിയിക്കാന്‍ പ്രതിപക്ഷം സമ്മേളനം ഉപയോഗപ്പെടുത്തുന്നു എന്നു വന്നാല്‍ അത് കഷ്ടമാണ്. അതാണ് ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്ന നിയമസഭാ സമ്മേളനത്തില്‍ നടക്കുന്നത്. റേഷന്‍ സാധനങ്ങളുടെ വിലവര്‍ധന, കറണ്ട് ബില്ല് വര്‍ധിപ്പിക്കാനുള്ള നീക്കം, തൊഴിലില്ലായ്മ രൂക്ഷമായിട്ടും നിയമന നിരോധം, പ്രളയം ബാധിച്ചവര്‍ക്ക് ഇനിയും സര്‍ക്കാര്‍ സഹായം ലഭിക്കാത്ത അവസ്ഥ ഇങ്ങനെ ഒരുപാടൊരുപാട് ഗുരുതരപ്രശ്‌നങ്ങള്‍ കസര്‍ക്കാര്‍ ശ്രദ്ധയില്‍ കൊണ്ടുവരേണ്ടുന്ന ബാധ്യത പ്രതിപക്ഷത്തിനുണ്ട്. അതിനുള്ള സുവര്‍ണാവസരം പാഴാക്കിക്കൊണ്ട് ശബരി മലയില്‍ കിടന്ന് തിരിയുകയാണ് പ്രതിപക്ഷം, വിശിഷ്യാ പ്രതിപക്ഷ നേതാവ്. നിയമസഭാ സമ്മേളനം പ്രഹസനാക്കിക്കൊണ്ട് ലീഗും കോണ്‍ഗ്രസും കളിക്കുന്ന ഈ കളി അവരെ തിരഞ്ഞെടുത്ത് അസംബ്ലിയിലേക്ക് അയച്ച വോട്ടര്‍മാര്‍ കാണുന്നുണ്ട് എന്ന് എത്ര നേരത്തെ അവര്‍ മനസ്സിലാക്കുന്നുവോ അത്രയും നല്ലത്. ബി ജെ പി തുടങ്ങിയ സംഘികളുടെ തോളില്‍ കൈവെച്ചുകൊണ്ട് യു ഡി എഫ് നിയമസഭ സ്തംഭിപ്പിക്കുന്ന നടപടി തീക്കളിയാണ്. തീര്‍ച്ച.
Back to Top