ഇടുക്കി ജില്ലയില്‍ എം എസ് എം ഹിറാ വിചാരവീടിന് തുടക്കമായി
എം എസ് എം ഹിറ വിചാരവീടിന്റെ ഇടുക്കി ജില്ലാ ഉദ്ഘാടനം ബിലാല്‍ സമദ് നിര്‍വഹിക്കുന്നു.
തൊടുപുഴ: എം എസ് എം സംസ്ഥാന സമിതി ആവിഷ്‌കരിച്ച ഹിറ വിചാരവീടിന് ഇടുക്കി ജില്ലയില്‍ തുടക്കമായി. ജില്ലാതല ഉദ്ഘാടനം തൊടുപുഴയില്‍ മുന്‍ ജില്ലാ പ്രസിഡന്റ് ബിലാല്‍ സമദ് ഉദ്ഘാടനം ചെയ്തു. ജില്ലാസെക്രട്ടറി ഫസല്‍ അബ്ബാസ് അധ്യക്ഷത വഹിച്ചു. നസീഫ് ഫാറൂഖി പ്രഭാഷണം നടത്തി. ടി എം അബ്ദുല്‍കരീം, അയ്യൂബ് സുബൈര്‍, മുഹമ്മദ് അസ്‌ലം, ബിന്‍യാമിന്‍ ഫൈസല്‍ പ്രസംഗിച്ചു.
