ആലപ്പുഴ ജില്ല സര്‍ഗോത്സവം
ആലപ്പുഴ: സി ഐ ഇ ആറും എം എസ് എം ജില്ലാ കമ്മിറ്റിയും സംഘടിപ്പിച്ച ജില്ല മദ്റസ സര്‍ഗോത്സവം സമാപിച്ച. ആലപ്പുഴ ലജനത്തുല്‍ മുഹമ്മദിയ സ്കൂളില്‍ നടന്ന പരിപാടി നഗരസഭ ചെയര്മാന് ഇല്ലിക്കല്‍ കുഞ്ഞുമോന് ഉദ്ഘാടനം ചെയ്തു. സി ഐ ഇ ആര് ജില്ല ചെയര്മാന് എ പി നൗഷാദ് അധ്യക്ഷത വഹിച്ചു. അമീര്‍ ഹാദി, പി നസീര്‍, പി എ ഷമീര്‍ ഫലാഹി, ശഹീര്‍ ഫാറൂഖി, ഖന്‍സാ ബഷീര്‍ പ്രസംഗിച്ചു. ലജനത്തുല്‍ മുഹമ്മദിയ പ്രസിഡന്റ് എ എം നസീര്‍, വാര്‍ഡ് കൗണ്‍സിലര്‍ സജ്ന ഫൈസല്‍ ട്രോഫി വിതരണം ചെയ്തു. `
