23 Monday
December 2024
2024 December 23
1446 Joumada II 21

ആമസോണ്‍ നല്‍കുന്ന സൂചന – അബ്ദുല്ല ഹസന്‍

തീ ജീവിതത്തിന്റെ ഒരു അവിഭാജ്യ ഘടകമായിരിക്കാം; ഭൂമിയില്‍ എല്ലായിടത്തും എല്ലായ്‌പ്പോഴും എന്തെങ്കിലുമൊക്കെ കത്തുന്നുണ്ട്. ചിലപ്പോഴെല്ലാം കാലാസ്ഥാ പ്രവര്‍ത്തകര്‍ വ്യാജമുന്നറിയിപ്പുകള്‍ നല്‍കിയുണ്ടാകാം, പക്ഷേ അടുത്തിടെ യൂറോപ്പ്, ഏഷ്യ, ആഫ്രിക്ക, നോര്‍ത്ത്‌സൗത്ത് അമേരിക്ക എന്നിവിടങ്ങളില്‍ ഉണ്ടായ തീപിടുത്തങ്ങള്‍ കേവലം ‘പ്രകൃത്യാ’ ഉണ്ടായവയല്ല, അതെല്ലാം മനുഷ്യനിര്‍മിതം കൂടിയാണ്,രാഷ്ട്രീയവും സാമ്പത്തികവുമായ നിരുത്തരവാദസമീപനങ്ങളാണ് അതിനു കാരണം.
ആമസോണ്‍ കാടിനെ കുറിച്ച് വലിയ ആശങ്കയിലാണെങ്കിലും, ആഗോളതാപനത്തെ അഭിസംബോധന ചെയ്യുന്നതില്‍ സമ്പന്ന ഉദാര ജനാധിപത്യരാഷ്ട്രങ്ങളുടെ നേതാക്കള്‍ ഉദാസീനരാണെന്ന് കാണാം. കാലാവസ്ഥ വ്യതിയാനവുമായി ബന്ധപ്പെട്ട പാരീസ് ഉടമ്പടിയില്‍ നിന്നും സമ്പന്ന ലിബറല്‍ ഡെമോക്രസികളില്‍ അതിസമ്പന്നരായ അമേരിക്ക പിന്‍മാറിയത് സ്ഥിതിഗതികള്‍ കൂടുതല്‍ വഷളാക്കിയിരുന്നു. അമേരിക്ക, ചൈന, ഇന്ത്യ എന്നീ രാജ്യങ്ങളാണ് ആഗോള കാര്‍ബണ്‍ ബഹിര്‍ഗമനത്തിന്റെ പകുതിയും ഉല്‍പാദിപ്പിക്കുന്നത്. കാലാവസ്ഥ മാറ്റത്തെ പ്രതിരോധിക്കുന്നതില്‍ സംഭവിക്കുന്ന പരാജയം വലിയ പ്രശ്‌നങ്ങള്‍ ഉണ്ടാകാന്‍ പോകുന്നതിന്റെ ഒരു ലക്ഷണമാണ്.
കൃത്യമായ പദ്ധതികളോടെ പാരിസ്ഥിതിക സംരക്ഷണത്തിനിറങ്ങല്‍ മാത്രമാണ് ഏക പോംവഴി. എവിടെയെങ്കിലും തീ പിടുത്തമുണ്ടാകുന്നത് അവരുടെ കാര്യം മാത്രമല്ലെന്നും നമ്മെ അത് സമീപ ഭാവിയില്‍ പ്രശനത്തിലാക്കുമെന്നുമുള്ള ബോധമാണ് ആവശ്യം. ആമസോണിലെ തീ പിടുത്തം വലിയ മുന്നറിയിപ്പാണ്.

Back to Top