7 Saturday
March 2026
2026 March 7
1447 Ramadân 18

ആത്മീയ ചൂഷണത്തിനെതിരെ പാലക്കാട് ജില്ല ഐ എസ് എം സംഘടിപ്പിച്ച പ്രതിഷേധ സംഗമവും റാലിയും സംസ്ഥാന പ്രസിഡന്റ് ഡോ. ഫുക്കാര്‍ അലി ഉദ്ഘാടനം ചെയ്യുന്നു. അന്ധവിശ്വാസ നിര്‍മാര്‍ജന നിയമം കാലവിളംബം അരുത്: കെ എന്‍ എം

ആത്മീയ ചൂഷണത്തിനെതിരെ കൊണ്ടോട്ടി മണ്ഡലം ഐ എസ് എം സംഘടിപ്പിച്ച പ്രതിഷേധ സംഗമം കെ എന്‍ എം (മര്‍കസുദ്ദഅ്‌വ) ജില്ലാ വൈ.പ്രസിഡന്റ് പി മുഹമ്മദ് എന്ന കുഞ്ഞാന്‍ ഉദ്ഘാടനം ചെയ്യുന്നു.
കോഴിക്കോട്:  കഴിഞ്ഞ സര്‍ക്കാറിന്റെ കാലത്ത് തയ്യാറാക്കിയ അന്ധവിശ്വാസ നിര്‍മാര്‍ജന  ബില്ലിന്റെ കരട് നിയമമാക്കാന്‍ എല്‍ ഡി എഫ് സര്‍ക്കാര്‍ മുന്നോട്ടുവരണമെന്ന് കെ എന്‍ എം (മര്‍കസുദ്ദഅ്‌വ) കോഴിക്കോട് സൗത്ത് ജില്ലാ സെക്രട്ടറിയേറ്റ് ആവശ്യപ്പെട്ടു. നവോത്ഥാന പാരമ്പര്യം അവകാശപ്പെടുന്ന കേരളത്തില്‍ അന്ധവിശ്വാസ മരണങ്ങള്‍ വര്‍ധിച്ചുവരുന്നത് ഗൗരവമായി കാണണം. വ്യാജ ചികിത്സാ കേന്ദ്രങ്ങള്‍ സ്ഥാപിച്ച് ഇരകളെ  ശാരീരികവും സാമ്പത്തികവുമായി ചൂഷണം ചെയ്യുന്ന ചൂഷകരുടെ എണ്ണം പെരുകുകയാണ്. രാഷ്ട്രീയ പാര്‍ട്ടികള്‍ക്കും നിയമപാലകര്‍ക്കും ഇവരുമായുള്ള അവിശുദ്ധ ബന്ധം പുറത്തു കൊണ്ടുവരണം. നിലമ്പൂര്‍ കരുളായിയിലെ ജിന്ന് ചികിത്സ മരണത്തിന് ഉത്തരവാദികളായവരെ നിയമത്തിന് മുന്നില്‍ കൊണ്ടുവരണമെന്നും സെക്രട്ടറിയേറ്റ് ആവശ്യപ്പെട്ടു.  പ്രസിഡന്റ് പി ടി അബ്ദുല്‍ മജീദ് സുല്ലമി അധ്യക്ഷത വഹിച്ചു. എം അബ്ദുറശീദ് മടവൂര്‍, ടി പി ഹുസൈന്‍ കോയ, അക്ബര്‍ കാരപ്പറമ്പ്, ശുക്കൂര്‍ കോണിക്കല്‍, പി അബ്ദുറഹിമാന്‍ സുല്ലമി, പി സി അബ്ദുറഹിമാന്‍, ഫൈസല്‍ ഇയ്യക്കാട്, എന്‍ ടി അബ്ദുറഹിമാന്‍, മുഹമ്മദലി കൊളത്തറ, സത്താര്‍ ഓമശ്ശേരി, കുഞ്ഞിക്കോയ മാസ്റ്റര്‍, ഐ പി ഉമര്‍ കല്ലുരുട്ടി, അബ്ദുല്‍ മജീദ് മലോറം പ്രസംഗിച്ചു.
Back to Top