ആത്മീയ ചൂഷണത്തിനെതിരെ ഐ എസ് എം പ്രതിഷേധം
കൊയിലാണ്ടി: ജിന്ന് ചികിത്സയെ തുടര്‍ന്ന് യുവാവ് കൊല്ലപ്പെട്ട സംഭവത്തില്‍ നിയമനടപടി താമസിപ്പിക്കരുതെന്നും അന്ധവിശ്വാസ നിര്‍മാര്‍ജന ബില്‍ ഉടന്‍ നടപ്പാക്കണമെന്നും ആവശ്യപ്പെട്ട് ഐ എസ് എം കോഴിക്കോട് നോര്‍ത്ത് ജില്ലാ കമ്മിറ്റി പ്രതിഷേധ റാലി സംഘടിപ്പിച്ചു. സംസ്ഥാന വൈ.പ്രസിഡന്റ് യൂനുസ് നരിക്കുനി ഉദ്ഘാടനം ചെയ്തു. കെ എന്‍ എം (മര്‍കസുദ്ദഅ്‌വ) ഭാരവാഹികളായ ബഷീര്‍ വള്ളിയോത്ത്, മുഹമ്മദ് ബഷീര്‍, സഅദ് കടലൂര്‍, ഐ എസ് എം ജില്ലാ ഭാരവാഹികളായ ജലീല്‍ കീഴൂര്‍, റഫീഖ് മേപ്പയൂര്‍, നിസാര്‍ ബാലുശ്ശേരി, റഫീഖ് കിനാലൂര്‍, ആസിഫ് വടകര പങ്കെടുത്തു.

മുക്കം: ആത്മീയ ചൂഷണത്തിനെതിരെ മുക്കം മണ്ഡലം ഐ എസ് എം പ്രതിഷേധറാലി സംഘടിപ്പിച്ചു. കെ എന്‍ എം (മര്‍കസുദ്ദഅ്‌വ) മണ്ഡലം പ്രസിഡന്റ് പി എ ആസാദ് ഉദ്ഘാടനം ചെയ്തു. ഇഖ്ബാല്‍ സുല്ലമി, പി വി ഷമീര്‍, മൊയ്തീന്‍ കുട്ടി സുല്ലമി പ്രസംഗിച്ചു.
