30 Thursday
April 2026
2026 April 30
1447 Dhoul-Qida 13

ആത്മീയ ചൂഷകരെ ഒറ്റപ്പെടുത്തണം: ഐ എസ് എം

1). ഐ എസ് എം മലപ്പുറം വെസ്റ്റ് ജില്ലാ സമിതി വെട്ടിച്ചിറയില്‍ സംഘടിപ്പിച്ച പ്രതിഷേധം കെ എന്‍ എം ജില്ലാ പ്രസിഡന്റ് അബ്ദുല്‍കരീം എന്‍ജിനിയര്‍ ഉദ്ഘാടനം ചെയ്യുന്നു. (2). വെട്ടിച്ചിറയില്‍ നടന്ന പ്രതിഷേധ റാലി
വളാഞ്ചേരി: അന്ധവിശ്വാസ പ്രചാരണങ്ങള്‍ക്കെതിരെ മലപ്പുറം വെസ്റ്റ് ജില്ലാ ഐ എസ് എം വെട്ടിച്ചിറയില്‍ പ്രതിഷേധ പ്രകടനവും ധര്‍ണ്ണയും സംഘടിപ്പിച്ചു. വെട്ടിച്ചിറി കൂടശ്ശേരി പാറയില്‍ സിദ്ധന് വഴങ്ങാത്ത ഭാര്യയെ ഭര്‍ത്താവ് ആക്രമിച്ചതും ജിന്ന് ചികിത്സയെ തുടര്‍ന്ന് കരുളായില്‍ യുവാവ് ദാരുണമായി മരണപ്പെടാനിടയാക്കിയതും സമൂഹത്തിന് അപമാനകരമാണെന്ന് ഐ എസ് എം അഭിപ്രായപ്പെട്ടു. കെ എന്‍ എം ജില്ലാ പ്രസിഡന്റ് അബ്ദുല്‍കരീം എഞ്ചിനീയര്‍ ധര്‍ണ ഉദ്ഘാടനം  ചെയ്തു. സംസ്ഥാന സെക്രട്ടറി അബ്ദുല്ലത്തീഫ് കരുമ്പുലാക്കല്‍ പ്രഭാഷണം നടത്തി. പി സുഹൈല്‍ സാബിര്‍, ഖദീജ നര്‍ഗീസ്, ടി ആബിദ് മദനി, സയ്യിദ് ഉമര്‍ തങ്ങള്‍ പ്രസംഗിച്ചു. പ്രതിഷേധ പ്രകടനത്തിന് അബ്ദുല്‍ജലീല്‍ വൈരങ്കോട്, ഷാനവാസ് പവന്നൂര്‍, എ പി റാഫി, ഷരീഫ് കോട്ടക്കല്‍, യൂനുസ് മയ്യേരി, ഡോ. റജുല്‍ ഷാനിസ്, മജീദ് കണ്ണാന്‍, സി എം സി യാസിര്‍ അറഫാത്ത്, അബ്ദുല്‍ഖയ്യൂം കുറ്റിപ്പുറം, നൗഫല്‍ പവന്നൂര്‍, ടി കെ എന്‍ ഹാരിസ്, ഫയാസ് രണ്ടത്താണി, നിയാസ് തെക്കകത്ത് നേതൃത്വം നല്‍കി.
Back to Top