5 Thursday
March 2026
2026 March 5
1447 Ramadân 16

അരീക്കോട് മണ്ഡലം സര്‍ഗോത്സവ്

അരീക്കോട് മണ്ഡലം സര്‍ഗോത്സവ ജേതാക്കള്‍ക്ക് ഫോക്കസ് ഇന്ത്യ എക്‌സിക്യൂട്ടീവ് മെമ്പര്‍ ശാക്കിര്‍ബാബു കുനിയില്‍ ട്രോഫി സമ്മാനിക്കുന്നു.

അരീക്കോട്: മണ്ഡലം എം എസ് എമ്മും സി ഐ ഇ ആറും സംഘടിപ്പിച്ച അരീക്കോട് മണ്ഡലം സര്‍ഗോത്സവത്തില്‍ 185 പോയിന്റ് നേടി കല്ലരട്ടിക്കല്‍ ശാഖ ജേതാക്കളായി. തെരട്ടമ്മല്‍ രണ്ടാം സ്ഥാനവും തച്ചണ്ണ മൂന്നാം സ്ഥാനവും നേടി. വിജയികള്‍ ക്കുള്ള ട്രോഫികള്‍ ഫോക്കസ് ഇന്ത്യ എക്‌സിക്യൂട്ടീവ് മെമ്പര്‍ ശാക്കിര്‍ ബാബു കുനിയില്‍ വിതരണം ചെയ്തു. കോംപ്ലക്‌സ് സെക്രട്ടറി പി മുസ്തഫ മൗലവി അധ്യക്ഷത വഹിച്ചു. ടി അബ്ദുറഹ്മാന്‍, കെ പി അബ്ദുറഹ്മാന്‍ സുല്ലമി, എം എസ് എം മണ്ഡലം സെക്രട്ടറി ടി കെ ആദില്‍, കെ പി അബ്ദുന്നാസര്‍ സുല്ലമി, അലി അക്ബര്‍ തെക്കുമുറി, മുജീബ് കല്ലരട്ടിക്കല്‍, അസീസ് തെരട്ടമ്മല്‍, അബൂബക്കര്‍ സിദ്ദീക്ക് വടക്കുമുറി പ്രസംഗിച്ചു.

Back to Top