15 Wednesday
July 2026
2026 July 15
1448 Mouharrem 29

അഭിപ്രായ ഭിന്നതകള്‍ ഖുര്‍ആനിനെ  മുന്‍നിര്‍ത്തി പരിഹരിക്കണം: സി പി 

ജിദ്ദ ഇന്ത്യന്‍ ഇസ്‌ലാഹി സെന്ററില്‍ സംഘടിപ്പിച്ച പ്രവര്‍ത്തക സംഗമം സി പി ഉമര്‍ സുല്ലമി ഉദ്ഘാടനം ചെയ്യുന്നു.
ജിദ്ദ:  മനുഷ്യര്‍ക്കിടയില്‍ വ്യത്യസ്ത കാഴ്ച്ചപ്പാടുകള്‍ സ്വാഭാവികമാണെന്നും മതരംഗത്തുള്ള അഭിപ്രായ ഭിന്നതകള്‍ വിശുദ്ധഗ്രന്ഥത്തെ മുന്‍ നിര്‍ത്തി സമവായത്തിന് പരിശ്രമിക്കണമെന്നും സി പി ഉമര്‍ സുല്ലമി അഭിപ്രായപ്പെട്ടു. ഇന്ത്യന്‍ ഇസ്‌ലാഹി സെന്റര്‍ ജിദ്ദയുടെ പ്രവര്‍ത്തകര്‍ക്കായി സംഘടിപ്പിച്ച തര്‍ബ്ബിയ ക്യാമ്പില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. സാമൂഹിക സംസ്‌ക്കരണ പ്രവര്‍ത്തനങ്ങള്‍ അഥവാ നവോത്ഥാനപ്രവര്‍ത്തനം വിശ്വാസികളുടെ ബാധ്യതയായാണ് വേദഗ്രന്ഥം പരിചയപ്പെടുത്തുന്നത്. ജീവിതമാര്‍ഗം തേടിയുള്ള പരക്കം പാച്ചിലില്‍ ദൈവത്തില്‍ ഭരമേല്‍പ്പിച്ചുകൊണ്ട് ദൈവീക മാര്‍ഗ്ഗത്തില്‍ പ്രവര്‍ത്തിക്കണം. ഒരു വഴിയടയുമ്പോള്‍ മറ്റൊരുവഴി നമുക്കായി തുറക്കപ്പെടും. തീര്‍ച്ചയായും ദൈവം നമ്മോടോപ്പമുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. എം അഹമ്മദ്കുട്ടി മദനി മുഖ്യപ്രഭാഷണം നടത്തി. സംസ്‌ക്കരണ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നവര്‍ സത്യസന്ധമായ നാവും നല്ല സംസാരങ്ങളും വിശുദ്ധമായ മനസ്സും നേടിയെടുക്കാന്‍ പരിശ്രമിക്കണമെന്ന് അദ്ദേഹം പറഞ്ഞു. ഷക്കീല്‍ ബാബു സ്വാഗതവും നൗഷാദ് കരിങ്ങനാട് നന്ദിയും പറഞ്ഞു.
Back to Top