24 Thursday
September 2026
2026 September 24
1448 Rabie Al-Âkher 11

അന്ധവിശ്വാസങ്ങളുടെ  കടന്നുവരവിനെതിരെ ജാഗ്രത വേണം

കൊയിലാണ്ടി: നവോത്ഥാന പ്രവര്‍ത്തനങ്ങളിലൂടെ വിപാടനം ചെയ്ത അന്ധവിശ്വാസങ്ങള്‍ പുതിയ പേരുകള്‍ സ്വീകരിച്ച് തിരിച്ചുവരുന്ന സാഹചര്യത്തില്‍ ഇസ്‌ലാഹീ പ്രവര്‍ത്തകര്‍ ജാഗ്രതയോടെ പ്രബോധന രംഗത്ത് നിലയുറപ്പിക്കണമെന്ന് കെ എന്‍ എം, ഐ എസ് എം, എം എസ് എം, എം ജി എം കോഴിക്കോട് നോര്‍ത്ത് ജില്ലാ സംയുക്ത എക്‌സിക്യൂട്ടീവ് മീറ്റ് ആവശ്യപ്പെട്ടു. സംസ്ഥാന സിക്രട്ടറിയേറ്റ് അംഗം അബ്ദുസ്സലാം പുത്തൂര്‍ ഉദ്ഘാടനം ചെയ്തു. അഡ്വ. പി കുഞ്ഞമ്മദ് അധ്യക്ഷത വഹിച്ചു. കെ എം കുഞ്ഞമ്മദ് മദനി, എന്‍ അഹമ്മദ് കുട്ടി പൂനൂര്‍, ജലീല്‍ കീഴൂര്‍, ശാക്കിര്‍ ചാലിക്കര, എ ഷമീം, റഷീദലി കുറ്റിയാടി, സോഫിയ കൊയിലാണ്ടി, കെ മുഹമ്മദ് ബഷീര്‍, നൗഷാദ് കുറ്റിയാടി പ്രസംഗിച്ചു.
Back to Top