1 Friday
May 2026
2026 May 1
1447 Dhoul-Qida 14

അനുസ്മരണം- വി വി മുഹമ്മദ് അന്‍സാരി

വെട്ടം: പറവണ്ണ ജംഇയ്യത്തു സ്സലഫി സെക്രട്ടറിയും ആലത്തിയൂര്‍ കെ എച്ച് എം ഹയര്‍ സെക്കന്ററി സ്‌കൂള്‍ അധ്യാപകനുമായിരുന്ന മുറിവഴിക്കല്‍ കൂഞ്ചേരി വി വി മുഹമ്മദ് അന്‍സാരി (49) നിര്യാതനായി. പള്ളിയിലേക്ക് പോകുന്ന വഴി അമിത വേഗതയില്‍ വന്ന കാറിടിച്ചുണ്ടായ അപകടത്തെ തുടര്‍ന്നായിരുന്നു മരണം. പ്രദേശത്ത് ഇസ്‌ലാഹി ആദര്‍ശ പ്രബോധന പ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കിയിരുന്ന വ്യക്തിയായിരുന്നു. മര്‍വ ചാരിറ്റബിള്‍ ട്രസ്റ്റ് ചെയര്‍മാന്‍, ശാന്തിനഗര്‍ സ്വലാഹ് മദ്‌റസ സെക്രട്ടറി, മുറിവഴിക്കല്‍ മസ്ജിദുല്‍ മുജാഹിദീന്‍ സെക്രട്ടറി എന്നീ സ്ഥാനങ്ങള്‍ വഹിച്ചിട്ടുണ്ട്. പറവണ്ണ ശാഖാ ഐ എസ് എം പ്രസിഡന്റായിരുന്നു. ഖുര്‍ആന്‍ ലേണിങ്ങ് സ്‌ക്കൂള്‍ ഇസ്ട്രക്ടറായും സ്വലാഹ് മദ്രസ അധ്യാപകനായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. പിതാവ് പരേതനായ പി. കുഞ്ഞി ബാവ ഹാജി. മാതാവ്: ആയിശ കുട്ടി. ഭാര്യ: ബബിത. മക്കള്‍: അസ്‌ന. അഫ്‌ല, അസ്‌ലിന്‍, സഹോദരങ്ങള്‍: അബ്ദുല്‍ അസീസ്, അബ്ദുറഹീം, സലീം, അന്‍വര്‍, ഫാത്തിമ കൂട്ടായി, സൈനബ പച്ചാട്ടിരി. പരേതന് അള്ളാഹു മഗ്ഫിറത്തും മര്‍ഹമത്തും നല്‍കി അനുഗ്രഹിക്കട്ടെ (ആമീന്‍ )
അബ്ദുല്‍ജലീല്‍ വൈരങ്കോട്
Back to Top