അനുസ്മരണം-റുഖിയ ടീച്ചര്‍ മുട്ടാഞ്ചേരി
മടവൂര്‍: എം ജി എം പ്രവര്‍ത്തകയും ജീവകാരുണ്യ മേഖലയില്‍ നിറസാന്നിധ്യവുമായിരുന്ന മുട്ടാഞ്ചേരി പാലക്കുഴിയില്‍ റുഖിയ്യ ടീച്ചര്‍ നിര്യാതയായി ബസ്സില്‍ യാത്ര ചെയ്യവേ തെറിച്ചുവീണായിരുന്നു അന്ത്യം. മുട്ടാഞ്ചേരി ഹസനിയ സ്കൂളില്‍ ദീര്‍ഘകാലം അറബി അധ്യാപികയായി സേവനമനുഷ്ഠിച്ചിരുന്നു. മടവൂര്‍ പഞ്ചായത്ത് എം ജി എം പ്രസിഡന്റ്, കൊടുവള്ളി വെസ്റ്റ് മണ്ഡലം ഭാരവാഹി, മുട്ടാഞ്ചേരി ശാഖ പ്രസിഡന്റ്തുടങ്ങിയ നിലയില്‍ പ്രവര്‍ത്തിച്ചു. സ്നേഹവും വിനയവും തുളുമ്പുന്ന പെരുമാറ്റം അവരെ നാട്ടുകാര്‍ക്ക് പ്രിയങ്കരിയാക്കി. നരിക്കുനി അത്താണി പെയിന്‍ ആന്റ് പാലിയേറ്റീവ് വളണ്ടിയറായിരുന്നു. മുട്ടാഞ്ചേരി സലഫി മസ്ജിദിന് കീഴിലുള്ള വിവിധ സംരംഭങ്ങള്‍ക്ക് സജീവ പിന്തുണ നല്കി പ്രവര്‍ത്തിച്ചു. ഭര്‍ത്താവ്: പരേതനായ പി കെ ഉബൈദുറഹ്മാന്. മക്കള്‍: പി കെ അന്‍വര്‍, ഡോ. പി കെ അസ്ലം, ബരീറ, ബാസില. അല്ലാഹു പരേതക്ക് മഗ്ഫിറത്തും മര്‍ഹമത്തും നല്കി അനുഗ്രഹിക്കട്ടെ. (ആമീന്‍)
ശുക്കൂര്‍ കോണിക്കല്‍