2 Monday
March 2026
2026 March 2
1447 Ramadân 13

അനുസ്മരണം : ബദര്‍ ശ്രീമൂലനഗരം

ആലുവ: ദീര്‍ഘകാലം ശ്രീമൂലനഗരം യൂണിറ്റ് ഐ എസ് എം, കെ എന്‍ എം സെക്രട്ടറി, മഹല്ല് കമ്മിറ്റി മെമ്പര്‍ എന്നീ നിലകളില്‍ പ്രവര്‍ത്തിച്ച ബദര്‍ നിര്യാതനായി. ഏത് കാര്യങ്ങള്‍ക്കും കൃത്യമായ നിലപാടും ആരുടെ മുമ്പിലും അത് പ്രകടിപ്പിക്കാനുള്ള ആര്‍ജവവും അദ്ദേഹത്തിന്റെ മുഖമുദ്രയായിരുന്നു. കാഴ്ചക്കും വായനക്കും തടസ്സമുണ്ടാകുന്നതു വരെ ശബാബിന്റെ സ്ഥിരം വായനക്കാരനായിരുന്നു. രാഷ്ട്രീയത്തിലും തന്റേതായ നിലപാട് ഉയര്‍ത്തിപ്പിടിച്ചു. ഐ എസ് എം ബ്ലഡ് ഡോണേഴ്‌സ് ഫോറം, കണ്ണീരൊപ്പാന്‍ കൈക്കോര്‍ക്കുക പദ്ധതി നടപ്പിലാക്കുന്നതില്‍ പ്രവര്‍ത്തിച്ചു. രോഗിയായതോടെ ബദറിക്കയുടെ വിടവ് സംഘടനാരംഗത്ത് അനുഭവപ്പെടുന്നുണ്ട്. അല്ലാഹുവേ അദ്ദേഹത്തിന് മഗ്ഫിറത്തും മര്‍ഹമത്തും നല്‍കി അനുഗ്രഹിക്കണമേ. (ആമീന്‍)
എം കെ ശാക്കിര്‍ ആലുവ`

Back to Top