7 Saturday
March 2026
2026 March 7
1447 Ramadân 18

അനുസ്മരണം – കെ പി മറിയുമ്മ

പുത്തൂര്‍: കനിങ്ങംപുറം മര്‍ഹൂം കെ പി അബൂബക്കറിന്റെ ഭാര്യ കെ പി മറിയുമ്മ (85) നിര്യാതയായി. ഇസ്‌ലാഹി പ്രബോധന രംഗത്ത് സജീവമായ കെ പി അബ്ദുല്‍അസീസ് സ്വലാഹി, ഫിറോസ് ഖാന്‍ പുത്തൂര്‍, അബ്ദുല്ലത്തീഫ് സ്വലാഹി എന്നിവരുടെ മാതാവാണ്. കെ പി മുഹമ്മദ്, ഹുസൈന്‍, ഹംസ എന്നീ മക്കളും ദീനീ പ്രബോധന രംഗത്ത് സജീവമാണ്. രോഗിയായ മറിയുമ്മ 32 കൊല്ലം രോഗശയ്യയിലായിരുന്നു. പുത്തൂര്‍ മഹല്ലിലെ എല്ലാ നല്ല സംരംഭങ്ങള്‍ക്കും അകമഴിഞ്ഞ് സഹായിച്ചിരുന്നു മറിയുമ്മ. മഹതിക്ക് അല്ലാഹു മഗ്ഫിറത്തും മര്‍ഹമത്തും നല്‍കി അനുഗ്രഹിക്കട്ടെ. (ആമീന്‍)
പി അബ്ദുറഹ്മാന്‍ സുല്ലമി പുത്തൂര്‍
Back to Top