7 Saturday
March 2026
2026 March 7
1447 Ramadân 18

അനുസ്മരണം – ഇ പി അബ്ദുസ്സലാം

കൊടുവള്ളി: കരുവന്‍പൊയില്‍ വല്ലിപ്പറമ്പത്ത് വി പി അബ്ദുറഹ്മാന്‍ സുല്ലമിയുടെ മരുമകന്‍ ഇ പി അബ്ദുസ്സലാം (49) നിര്യാതനായി. കോഴിക്കോട് നഗരത്തില്‍ ഓട്ടോ ഡ്രൈവറായി ജോലി ചെയ്തു വരികയായിരുന്നു. ഇസ്‌ലാഹീ പ്രസ്ഥാനത്തിലേക്ക് കടന്നുവന്ന അദ്ദേഹം ആദര്‍ശത്തില്‍ കണിശതയും ജീവിതത്തില്‍ സൂക്ഷ്മതയും പുലര്‍ത്തിയിരുന്നു. ജോലിക്കിടയില്‍ സഹപ്രവര്‍ത്തകര്‍ക്ക് ഇസ്‌ലാഹി ആദര്‍ശം പ്രബോധനം നടത്താന്‍ ശ്രദ്ധിച്ചിരുന്നു. ഭാര്യ: ഷമീന. മക്കള്‍: ഹംദാന്‍ സലാം, ഖദീജ നൗറിന്‍, ഹാമിദ് അബ്ദുസ്സലാം, ആയിഷ. പരേതന് അല്ലാഹു മഗ്ഫിറത്തും മര്‍ഹമത്തും നല്‍കി അനുഗ്രഹിക്കട്ടെ. (ആമീന്‍)
വി പി മുജീബ് റഹ്മാന്‍

Back to Top