14 Tuesday
January 2025
2025 January 14
1446 Rajab 14

അക്ഷരങ്ങള്‍ക്കപ്പുറമുള്ള വായനയെ വളര്‍ത്തണം  – ശബാബ് പുടവ നേതൃസംഗമം

ശബാബ് -പുടവ നേതൃസംഗമം പബ്ലിക് റിലേഷന്‍സ് വകുപ്പ് ഡപ്യൂട്ടി ഡയറക്ടര്‍ ഖാദര്‍ പാലാഴി ഉദ്ഘാടനം ചെയ്യുന്നു.
കോഴിക്കോട്: അക്ഷരങ്ങള്‍ക്കപ്പുറം വിശാലമായ വായനാ സംസ്‌കാരം വളര്‍ത്തിയെടുക്കാന്‍ മുന്‍കൈ എടുക്കണമെന്ന് ശബാബ് – പുടവ നേതൃസംഗമം ആവശ്യപ്പെട്ടു. വിവേകികളായ തലമുറയെ വളര്‍ത്തിയെടുക്കാന്‍ ആശയങ്ങളിലേക്കിറങ്ങിച്ചെന്നുള്ള വായന അനിവാര്യമാണ്. ചോദ്യങ്ങള്‍ ഉന്നയിച്ചുകൊണ്ടുള്ള വായനാ സംസ്‌കാരത്തെ പുനരുജ്ജീവിപ്പിക്കാന്‍ സാമൂഹ്യ പ്രതിബദ്ധതയുള്ളവര്‍ മുന്നോട്ട് വരണമെന്നും സംഗമം ആവശ്യപ്പെട്ടു. പബ്ലിക് റിലേഷന്‍സ് വകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ ഖാദര്‍ പാലാഴി സംഗമം ഉദ്ഘാടനം ചെയ്തു.
ഐ എസ് എം പ്രസിദ്ധീകരണ വിഭാഗം കണ്‍വീനര്‍ അബ്ദുല്‍ ജലീല്‍ മദനി വയനാട് അധ്യക്ഷത വഹിച്ചു. മര്‍കസുദ്ദഅ്‌വ മാനേജര്‍ പി വി കുഞ്ഞിക്കോയ മാസ്റ്റര്‍ ഉപഹാര സമര്‍പ്പണം നടത്തി. കെ എന്‍ എം സംസ്ഥാന സെക്രട്ടറിയേറ്റംഗം ടി പി ഹുസൈന്‍ കോയ മുഖ്യ പ്രഭാഷണം നടത്തി. പ്രശസ്ത കവയത്രി ജയ കിഷോര്‍ മുഖ്യാതിഥിയായിരുന്നു, എം ജി എം ഭാരവാഹികളായ ഖദീജ നര്‍ഗീസ്, സല്‍മ അന്‍വാരിയ്യ, റുഖ്‌സാന വാഴക്കാട്, ഐ എസ് എം സംസ്ഥാന ഭാരവാഹികളായ യൂനുസ് നരിക്കുനി, ജലീല്‍ വൈരങ്കോട്, മുഹ്‌സിന്‍ തൃപ്പനച്ചി എന്നിവര്‍ പ്രസംഗിച്ചു. എം പി മുഹമ്മദ് പെരിന്തല്‍മണ്ണ, എം എച്ച് അഷറഫ് ഒറ്റപ്പാലം, ഷാജഹാന്‍ എരിഞ്ഞിമങ്ങാട്, റഫീഖ് കൊടിയത്തൂര്‍, പോക്കര്‍ സുല്ലമി, അഷ്‌കര്‍ വണ്ടൂര്‍, ലുഖ്മാന്‍ എടവണ്ണ എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു. ശാഖ, മണ്ഡലം, ജില്ല തലത്തില്‍ ശബാബ് – പുടവ കൂടുതല്‍ വരിക്കാരെ ചേര്‍ത്തവര്‍ക്ക് ബോണസ് വിതരണം ചെയ്തു.
Back to Top