അക്രമ വിദ്യാര്‍ഥി രാഷ്ട്രീയം: നിയമ നിര്‍മാണത്തിന് സര്‍ക്കാര്‍ തയ്യാറാവണം: എം എസ് എം
ആലപ്പുഴയില്‍ സംഘടിപ്പിച്ച എം എസ് എം സംസ്ഥാന കൗണ്‍സില്‍ സമ്മേളനം അഡ്വ. എ എം ആരിഫ് എം പി ഉദ്ഘാടനം ചെയ്യുന്നു.
ആലപ്പുഴ: അക്രമ വിദ്യാര്‍ഥി രാഷ്ട്രീയത്തിനെതിരെ സര്‍ക്കാര്‍ ശക്തമായ നടപടി സ്വീകരിക്കണമെന്നും ആവശ്യമെങ്കില്‍ കാമ്പസുകളില്‍ ജനാധിപത്യ രാഷ്ട്രീയ സ്വാതന്ത്ര്യം ഉറപ്പുവരുത്തുന്ന രൂപത്തില്‍ നിയമനിര്‍മാണം നടത്തണമെന്നും മുജാഹിദ് സ്റ്റുഡന്റ്സ് മൂവ്മെന്റ് സംസ്ഥാന കൗണ്‍സില്‍ സമ്മേളനം ആവശ്യപ്പെട്ടു. തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളജിലെ സംഭവം ഒറ്റപ്പെട്ടതല്ല. ഒരു വിദ്യാര്‍ഥി സംഘടനക്ക് മാത്രം അപ്രമാദിത്വം ലഭിക്കുന്ന കാമ്പസുകളില്‍ ജനാധിപത്യം കശാപ്പ് ചെയ്യപ്പെടുന്നു. ഇത് വിദ്യാര്‍ഥി രാഷ്ട്രീയ സംഘടനകള്‍ ഗൗരവത്തിലെടുക്കണമെന്നും എം എസ് എം ആവശ്യപ്പെട്ടു. ആലപ്പുഴ ചെമ്പില്‍ റെസിഡന്‍സിയില്‍ നടന്ന ത്രിദിന കൗണ്‍സില്‍ അഡ്വ. എ എം ആരിഫ് എം പി ഉദ്ഘാടനം ചെയ്തു. എം എസ് എം സംസ്ഥാന പ്രസിഡന്റ് ഫാസില്‍ ആലുക്കല്‍ അധ്യക്ഷത വഹിച്ചു. ജന. സെക്രട്ടറി ഷഹീര്‍ വെട്ടം, ഐ എസ് എം സംസ്ഥാന സെക്രട്ടറി ഷമീര്‍ ഫലാഹി, കെ എന്‍ എം മണ്ഡലം വൈസ് പ്രസിഡന്റ് അബ്ദുല്‍കലാം, എം ജി എം സൗത്ത് മേഖല പ്രസിഡന്റ് സഫല നസീര്‍ പ്രസംഗിച്ചു. വിവിധ സെഷനുകളില്‍ സി എം മൗലവി, സജ്ജാദ് ഫാറൂഖി, റാഫി പേരാമ്പ്ര, റിഹാസ് പുലാമന്തോള്‍ ക്ലാസ്സെടുത്തു. നസീഫ് അത്താണിക്കല്‍, അദീബ് പൂനൂര്, ഡോ. സാബിത്ത്, ലുക്മാന്, നബീല്‍ പാലത്ത്, ഫവാസ് എളേറ്റില്‍, നദീര്‍ മൊറയൂര്‍, ഷഫീഖ് അസ്ഹരി, റിയാസ് പാലക്കാട്, ജസിന് കണ്ണൂര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു. അടുത്ത ആറ് മാസത്തേക്കുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് കൗണ്‍സില്‍ രൂപം നല്കി. മിസ്ബാഹ് ഗ്രാന്‍ഡ് ഫിനാലെ ജൂലൈ 28-ന് കോഴിക്കോട്ട് നടത്താന്‍ പദ്ധതിയൊരുക്കി.
