മണ്ഡലം തസ്‌കിയത്ത് സംഗമം
തിരൂര്‍: ഐ എസ് എം മണ്ഡലം തസ്‌കിയത്ത് സംഗമം കെ എന്‍ എം മര്‍കസുദ്ദഅ്‌വ ജില്ലാ സെക്രട്ടറി ടി ആബിദ് മദനി ഉദ്ഘാടനം ചെയ്തു. ഖുര്‍ആന്‍ ക്വിസ് മത്സര വിജയികള്‍ക്ക് തിരൂര്‍ ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ ടി വി റംഷീദ ടീച്ചര്‍ ഉപഹാരങ്ങള്‍ വിതരണം ചെയ്തു. മുന്‍സിപ്പല്‍ സ്ഥിരംസമിതി അധ്യക്ഷ ഫാത്തിമത്ത് സജ്‌ന, കൗണ്‍സിലര്‍ സജ്‌ന അന്‍സാര്‍ എന്നിവര്‍ വെളിച്ചം പദ്ധതി പുസ്തകം സ്വീകരിച്ചു. റിഹാസ് പുലാമന്തോള്‍, അഫ്താഷ് ചാലിയം, സജ്ജാദ് ഫാറൂഖി, അബ്ദുല്‍വാജിദ് ഒറ്റപ്പാലം, മുസ്ബിറ ലാമിയ, സി എം പി മുഹമ്മദലി, പി മുഹമ്മദ് കുട്ടി ഹാജി, ഇക്ബാല്‍ വെട്ടം, വി പി കാസിം ഹാജി, ശംസുദ്ദീന്‍ അല്ലൂര്‍, സഹീര്‍ വെട്ടം, ഹുസൈന്‍ കുറ്റൂര്‍, ജലീല്‍ വൈരങ്കോട്, നിബ്രാസുല്‍ ഹഖ്, മുഫീദ്, ആയിശാബി, സൈനബ, കെ നാജിയ പ്രസംഗിച്ചു.