മണ്ഡലം കണ്‍വന്‍ഷന്‍
പരപ്പനങ്ങാടി: കെ എന്‍ എം മര്‍കസുദ്ദഅ്‌വ തിരൂരങ്ങാടി മണ്ഡലം കണ്‍വന്‍ഷന്‍ പരപ്പനങ്ങാടി മസ്ജിദ് സലാം ഓഡിറ്റോറിയത്തില്‍ കെ എന്‍ എം സംസ്ഥാന സെക്രട്ടറി എം ടി മനാഫ് മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. ഡിസംബറില്‍ മലപ്പുറത്ത് വച്ച് നടക്കുന്ന മുജാഹിദ് സംസ്ഥാന സമ്മേളനത്തിന്റെ മണ്ഡലം തല സംഘാടന സമിതി യോഗത്തില്‍ വച്ച് രൂപീകരിച്ചു. സി എന്‍ അബ്ദുല്‍ നാസര്‍ മദനി ചെയര്‍മാനും സി വി അബ്ദുലതീഫ് കണ്‍വീനറുമായി അഞ്ഞൂറ്റി ഒന്നംഗ സംഘാടന സമിതിയാണ് രൂപീകരിച്ചത്. യോഗത്തില്‍ സി എന്‍ അബ്ദുല്‍ നാസര്‍ മദനി അധ്യക്ഷത വഹിച്ചു. ടി അസ്ഹര്‍, സി വി ലതീഫ്, ഇ ഒ അന്‍വര്‍ എന്നിവര്‍ പ്രസംഗിച്ചു.
