യുവതയുടെ മൂന്ന് പുസ്തകങ്ങള്‍ പ്രകാശനം ചെയ്തു
വാഴക്കാട്: കെ എന്‍ എം മര്‍കസുദ്ദഅവ സംസ്ഥാന കൗണ്‍സില്‍ യോഗത്തില്‍ യുവത ബുക്ഹൗസും ഉര്‍വ ബുക്‌സും പ്രസിദ്ധീകരിച്ച മൂന്ന് പുസ്തകങ്ങള്‍ പ്രകാശനം ചെയ്തു. കാരുണ്യ ഭവന്‍ ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ യുവത പ്രസിദ്ധീകരിച്ച ഇഅ്ജാസുല്‍ ഖുര്‍ആന്‍ എന്ന കൃതി കെ ജെ യു പ്രസിഡന്റ് എ അബ്ദുല്‍ഹമീദ് മദീനി കെ എന്‍ എം മര്‍കസുദ്ദഅവ സംസ്ഥാന സെക്രട്ടറി പ്രഫ. കെ പി സകരിയ്യക്ക് നല്‍കി പ്രകാശനം ചെയ്തു. ഡോ. ഇ കെ അഹ്മദ്കുട്ടി രചിച്ച ഈ കൃതിക്ക് പ്രഫ. പി മുഹമ്മദ് കുട്ടശ്ശേരിയാണ് അവതാരിക എഴുതിയത്.
ഉര്‍വ ബുക്‌സ് പ്രസിദ്ധീകരിച്ച നമസ്‌കാരത്തിന്റെ ആത്മാവ് എന്ന കൃതി കെ എന്‍ എം മര്‍കസുദ്ദഅവ ജന. സെക്രട്ടറി സി പി ഉമര്‍ സുല്ലമി മര്‍കസുദ്ദഅ്‌വ മാനേജര്‍ പി വി കുഞ്ഞിക്കോയ മാസ്റ്റര്‍ക്ക് നല്‍കി പ്രകാശനം ചെയ്തു. യൂസുഫ് ഫാറൂഖി രചിച്ച ഈ കൃതിക്ക് ഡോ. ജമാലുദ്ദീന്‍ ഫാറൂഖിയാണ് അവതാരിക എഴുതിയത്. ഉര്‍വ ബുക്‌സ് പ്രസിദ്ധീകരിച്ച ‘അര്‍ശിന്റെ തണല്‍’ എന്ന കൃതി കെ എന്‍ എം സംസ്ഥാന വൈസ് പ്രസിഡന്റ് കെ അബൂബക്കര്‍ മൗലവി ഗള്‍ഫ് ഇസലാഹി കോഡിനേഷന്‍ കമ്മിറ്റി ജനറല്‍ സെക്രട്ടറി കെ എന്‍ സുലൈമാന്‍ മദനിക്ക് നല്‍കി പ്രകാശനം ചെയ്തു. യുവത സി ഇ ഒ ഹാറൂന്‍ കക്കാട് പുസ്തക പരിചയം നടത്തി. ഐ എസ് എം സംസ്ഥാന ജനറല്‍ സെക്രട്ടറി ഡോ. കെ ടി അന്‍വര്‍ സാദത്ത്, അഡ്വ. എം മൊയ്തീന്‍കുട്ടി, അഡ്വ. പി മുഹമ്മദ് ഹനീഫ, വി സി മറിയക്കുട്ടി സുല്ലമിയ്യ, അഫ്‌നിദ പുളിക്കല്‍ ചടങ്ങില്‍ പങ്കെടുത്തു.