29 Thursday
January 2026
2026 January 29
1447 Chabân 10

യുവതലമുറയെ വഴി തെറ്റിക്കുന്നവര്‍ക്കെതിരെ ജാഗ്രത പാലിക്കണം – എം കെ രാഘവന്‍ എം പി


ഓമശ്ശേരി: യുവ തലമുറയെ വഴി തെറ്റിക്കാന്‍ തക്കം പാര്‍ത്തിരിക്കുന്ന ലഹരിമാഫിയകള്‍ക്കും ധാര്‍മിക മൂല്യങ്ങളെ തകര്‍ക്കുന്ന ലിബറല്‍ ചിന്താഗതികള്‍ക്കുമെതിരെ ജാഗ്രത പാലിക്കണമെന്ന് എം കെ രാഘവന്‍ എം പി ആവശ്യപ്പെട്ടു. ഓമശ്ശേരിയില്‍ പുനര്‍നിര്‍മിച്ച മനാര്‍ എജ്യുക്കേഷണല്‍ കോംപ്ലക്‌സ് ഉദ്ഘാടനത്തില്‍ മുഖ്യാതിഥിയായി പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കോംപ്ലക്‌സിന്റെ ഉദ്ഘാടനം കെ എന്‍ എം മര്‍കസുദ്ദഅ്‌വ സംസ്ഥാന ട്രഷറര്‍ എം അഹമ്മദ്കുട്ടി മദനി നിര്‍വഹിച്ചു. പി വി അബ്ദുസ്സലാം മദനി അധ്യക്ഷത വ ഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി അബ്ദുന്നാസര്‍, മദ്‌റസ അധ്യാപക ക്ഷേമനിധി ബോര്‍ഡ് ചെയര്‍മാന്‍ സൂര്യ അബ്ദുല്‍ഗഫൂര്‍, ഹജ്ജ് കമ്മിറ്റി മെമ്പര്‍ ഡോ. ഐ പി അബ്ദുസ്സലാം, ഒ പി അബ്ദുസലാം മൗലവി, എം കെ അബ്ദുറഹ്മാന്‍, എം പി മൂസ, പി അബ്ദുല്‍മജീദ് മദനി, കെ പി അബ്ദുല്‍അസീസ് സ്വലാഹി, എന്‍ എച്ച് ഷൈജല്‍, ഇ കെ ഷൗക്കത്തലി സുല്ലമി, കെ കെ റഫീഖ് സലഫി പ്രസംഗിച്ചു.

Back to Top