‘വായനകള്‍ പൂക്കട്ടെ’ – യുവത ലൈബ്രറി പദ്ധതിക്ക് വയനാട് ജില്ലയില്‍ ആവേശകരമായ തുടക്കം
കല്‍പറ്റ: ‘വായനകള്‍ പൂക്കട്ടെ’ എന്ന ക്യാപ്ഷനില്‍ ആരംഭിച്ച ‘യുവത ലൈബ്രറി’ പദ്ധതിക്ക് വയനാട് ജില്ലയില്‍ ആവേശകരമായ തുടക്കം. വായനയിലൂടെ വളരുന്ന പുതു തലമുറയെ വാര്‍ത്തെടുക്കുക എന്ന ഉദ്ദേശത്തോടെയാണ് യുവത ലൈബ്രറി പദ്ധതിക്കു തുടക്കം കുറിച്ചത്. ഹോം ലൈബ്രറി സ്‌കീമിന്റെ വയനാട് ജില്ലാ തല ഉദ്ഘാടനം യൂത്ത്‌ലീഗ് സംസ്ഥാന വൈസ് പ്രസിഡന്റ് പി ഇസ്മാഈലിന് നല്‍കി കെ ജെ യു സംസ്ഥാന ജന. സെക്രട്ടറി ഡോ. ജമാലുദ്ദീന്‍ ഫാറൂഖി നിര്‍വ്വഹിച്ചു. ഐ എസ് എം സംസ്ഥാന വൈസ് പ്രസിഡന്റ് അബ്ദുസ്സലാം മുട്ടില്‍, സംസ്ഥാന സെക്രട്ടറി അബ്ദുല്‍ജലീല്‍ മദനി, ജില്ല പ്രസിഡന്റ് സഹ്ല്‍ മുട്ടില്‍, ജില്ല സെക്രട്ടറി ഹാസില്‍ കുട്ടമംഗലം എന്നിവര്‍ സംബന്ധിച്ചു.