യുവത ലൈബ്രറി പ്രൊജക്ട് ജില്ലാ നേതൃസംഗമം
കോഴിക്കോട്: കോഴിക്കോട് സൗത്ത് ജില്ലയില്‍ യുവതയുടെ ലൈബ്രറി പ്രൊജക്റ്റ് വിജയിപ്പിക്കുന്നതിനായി കെ എന്‍ എം, ഐ എസ് എം നേതൃത്വത്തില്‍ വിപുലമായ സമിതി രൂപീകരിച്ചു. ടി പി ഹുസൈന്‍കോയ (ചെയര്‍മാന്‍), ശുക്കൂര്‍ കോണിക്കല്‍ (വൈ.ചെയര്‍.), നവാസ് അന്‍വാരി (കണ്‍വീനര്‍), ഷനൂബ് ഒളവണ്ണ (ജോ. കണ്‍.)എന്നിവരാണ് ഭാരവാഹികള്‍ . നേതൃസംഗമം ഐ എസ് എം സംസ്ഥാന പ്രസിഡന്റ് ഡോ. ഫുഖാര്‍ അലി ഉദ്ഘാടനം ചെയ്തു. അബ്ദുല്‍മജീദ് സുല്ലമി, ഡോ: അന്‍വര്‍ സാദത്ത്, യൂനുസ് നരിക്കുനി, മുഹമ്മദ് ഉസ്മാന്‍, പി സി അബ്ദുറഹ്മാന്‍, ബഷീര്‍ മാത്തോട്ടം പ്രസംഗിച്ചു.