യുവജന സമ്മേളനം
കൊടുവള്ളി: മുജാഹിദ് സംസ്ഥാന സമ്മേളനത്തിന്റെ മുന്നോടിയായി ഐ എസ് എം കൊടുവള്ളി ഈസ്റ്റ് മണ്ഡലം സംഘടിപ്പിച്ച യുവജന സമ്മേളനം കെ എന്‍ എം മര്‍കസുദ്ദഅ്‌വ സംസ്ഥാന സെക്രട്ടറി ഫൈസല്‍ നന്മണ്ട ഉദ്ഘാടനം ചെയ്തു. ടി പി എം ആസിം അധ്യക്ഷത വഹിച്ചു. അര്‍ഷാദ് തിരുവമ്പാടി, നൂറുദ്ദീന്‍ കല്ലുരുട്ടി, ഷഫാസ് ഓമശ്ശേരി, ഡോ. അബ്ദുറബീബ്, ഡോ. നിജാദ് ചര്‍ച്ചയില്‍ പങ്കെടുത്തു. കെ എന്‍ എം മര്‍കസുദ്ദഅവ സംസ്ഥാന സെക്രട്ടറി പി അബ്ദുസ്സലാം മദനി, കെ എന്‍ എം മണ്ഡലം പ്രസിഡന്റ് എം പി മൂസ, സെക്രട്ടറി എം കെ പോക്കര്‍ സുല്ലമി, ഇല്‍യാസ് പാലത്ത്, പി അബൂബക്കര്‍ മദനി, പി വി സാലിഫ് പ്രസംഗിച്ചു.
